HOME
DETAILS
MAL
സ്കൂള്‍ അതിര്‍ത്തി നിര്‍ണയത്തിനെത്തിയ സര്‍വേയറെ നാട്ടുകാര്‍ തടഞ്ഞു
backup
August 10 2016 | 20:08 PM
നീലേശ്വരം: സ്കൂള്‍ സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയത്തിനെത്തിയ താലൂക്ക് സര്‍വേയറെ നാട്ടുകാര്‍ തടഞ്ഞു. കടിഞ്ഞിമൂല ഗവ.വെല്‍ഫെയര്‍ എല്‍.പി സ്കൂളിന്റെ അതിര്‍ത്തി നിര്‍ണയിക്കാനെത്തിയ ഹൊസ്ദുര്‍ഗ് താലൂക്ക് സര്‍വേയര്‍ അരുണ്‍കുമാറിനേയും സംഘത്തെയുമാണു തടഞ്ഞത്. സമീപത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥലം കൈയേറിയെന്ന പരാതിയെ തുടര്‍ന്നാണ് അളവു നടന്നത്.
നാലു ഭാഗത്തേയും അതിരുകള്‍ നിര്ണയിച്ചതിനു ശേഷം സര്‍വേയര്‍ എതിര്‍കക്ഷികളെ കാണാന്‍ പോവുകയും പിന്നീട് വീണ്ടും അളവു നടത്താന്‍ തുനിഞ്ഞതുമാണു നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതോടെ സംഘം അളവു നിര്‍ത്തി. 19 നു വീണ്ടും അളന്നു തിട്ടപ്പെടുത്താമെന്ന ഉറപ്പിന്മേലാണു നാട്ടുകാര്‍ പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."