രാജ്യത്തുനിന്ന് കാണാതായത് രണ്ടുലക്ഷത്തോളം കുട്ടികളെ
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുനിന്ന് രണ്ടുലക്ഷത്തോളം കുട്ടികളെ കാണാതായെന്ന് കേന്ദ്ര സര്‍ക്കാര്‍.
2015 ജൂണ്‍ രണ്ടുമുതല്‍ ഈമാസം 21 വരെയുള്ള കണക്കാണ് ഇന്നലെ കേന്ദ്ര വനിത-ശിശു വികസന സഹമന്ത്രി വിരേന്ദ്രകുമാര്‍ ലോക്സഭയെ അറിയിച്ചത്.
ഇക്കാലയളവില്‍ 1,91,679 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായത് ഗുജറാത്തില്‍ നിന്നാണ്. ഇവിടെ 37,063 കുട്ടികളെയാണ് ഇക്കാലയളവില്‍ കാണാതായിരിക്കുന്നത്. രണ്ടാം സ്ഥാനം കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി ഭരണം കൈയാളിയ മധ്യപ്രദേശില്‍ നിന്നാണ്.
ഇവിടെ 32,925 കുട്ടികളെയും കാണാതായി.മൂന്നാംസ്ഥാനത്തുള്ള ബംഗാളില്‍നിന്ന് 25,275 കുട്ടികളെ കാണാതായിട്ടുണ്ടെന്നാണ് കണക്ക്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള വെബ് പോര്‍ട്ടല്‍ വഴി 5,828 കുട്ടികളെ കണ്ടെത്തിയെന്നും മന്ത്രി സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."