മുന്‍ നൈജീരിയന്‍ പ്രസിഡന്റ് ഷെഹു ഷഗാരി അന്തരിച്ചു
അബുജ: നൈജീരിയയുടെ രണ്ടാമത്തെ പ്രസിഡന്റ് ഷെഹു ഷഗാരി (93)അന്തരിച്ചു. സൈനിക അട്ടിമറി ശ്രമങ്ങളെ പലതവണ അതിജീവിച്ച നേതാവ് കൂടിയാണ് അദ്ദേഹം.
1978ല്‍ അന്നത്തെ നൈജീരിയയുടെ ഭരണാധികാരിയും സൈനിക തലവനുമായ ഒലുസ്ഗുന് ഒബാസന്ജോ രാഷ്ട്രീയ പാര്‍ട്ടികളുടെ നിരോധനം എടുത്തുമാറ്റിയതോടെയാണ് ഷഗാരിയുടെ അധികാരത്തിനുള്ള വഴികള്‍ തെളിഞ്ഞത്. തൊട്ടടുത്ത വര്‍ഷം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ശക്തരായ പ്രതിയോഗികളെയെല്ലാം മലര്‍ത്തിയടിച്ച് അദ്ദേഹം അധികാരമേറ്റു.
13 വര്‍ഷത്തെ സൈനിക ഭരണത്തിനുശേഷമായിരുന്നു ഇത്. 1983ല്‍ ഷഗാരി രാജ്യത്ത് വന്‍ ഭരണപരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍, ഇതിനു അധികം ആയുസുണ്ടായിരുന്നില്ല.
1983 ഡിസംബര്‍ 30ന് പുതുവത്സരത്തിന്റെ തലേന്നാള്‍ ഒരുസംഘം സൈനികര്‍ ചേര്‍ന്നുനടത്തിയ അട്ടിമറിയില്‍ അദ്ദേഹത്തെ പുറത്താക്കി.
തുടര്‍ന്നാണ് നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അധികാരത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."