HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം

  
backup
August 15 2017 | 00:08 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

ന്യൂഡല്‍ഹി: വിവിധ സംഭവങ്ങളെത്തുടര്‍ന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലനില്‍പ്പിനായി കടുത്ത സമ്മര്‍ദത്തില്‍. അതിനിടയില്‍ കാലാവധി കഴിയുന്നതിനുമുന്‍പ് സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി നേതൃത്വം ആലോചന തുടങ്ങിയതായാണ് വിവരം.
2018 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 2019 ഏപ്രില്‍ മാസത്തോടെയാണ് തെരഞ്ഞെടുപ്പിന് സമയമാകുക. അതിന് മുന്‍പായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.
നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് പ്രധാനമന്ത്രിയെന്നാണ് ഔദ്യോഗികമായി പറയുന്നത്. തെരഞ്ഞെടുപ്പിന്റെ പേരില്‍ വന്‍തുകയാണ് രാജ്യത്ത് ചെലവഴിക്കുന്നത്. ഈ അവസ്ഥ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കി വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താന്‍ ആലോചിക്കുന്നതെന്നാണ് ബി.ജെ.പിയുടെ പ്രചാരണം.
മുന്‍ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കാശ്യപിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിയാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതെന്നാണ് വിവരം. 10വര്‍ഷം കൊണ്ട് ഭൂരിഭാഗം സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്ന തരത്തിലാണ് സമിതി പദ്ധതി തയാറാക്കിയിട്ടുള്ളത്.
നിയമസഭാ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇത്തരം പരിമിതികളില്ല. അങ്ങനെയായാല്‍ അടുത്തവര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കും.
മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക. ഇവയില്‍ മിസോറം, കര്‍ണാടക ഒഴികെയുള്ള മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരിക്കുന്നത്. ഈ നീക്കത്തിലേക്ക് തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളേയും കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏഴ് സംസ്ഥാന തെരഞ്ഞെടുപ്പുകളായിരിക്കും ഒറ്റയടിക്ക് നടക്കുക. ഇതിനിടയില്‍ ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച് നടന്നേക്കും. ഇരട്ടപ്പദവി സംബന്ധിച്ച് 21 എ.എ.പി എം.എല്‍.എമാര്‍ അയോഗ്യതാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഒഡിഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകളും തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം പ്രതിച്ഛായ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കി വീണ്ടും സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിലുള്ളതെന്ന് പറയപ്പെടുന്നു. കേന്ദ്രത്തിനുപുറമെ ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും പാര്‍ട്ടിയും മുന്നണിയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മോദി മാജിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളും പിഴക്കുന്ന സാഹചര്യവും ശക്തമായിട്ടുണ്ട്. ബി.ജെ.പിയില്‍ നേരത്തെയുണ്ടായിരുന്ന ഏകാഭിപ്രായസ്വഭാവം ഇല്ലാതായത് പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളിയായിട്ടുണ്ട്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago