HOME
DETAILS
MAL
ഹിമപാളികള്‍ക്ക് താഴെ നൂറോളം അഗ്നിപര്‍വതങ്ങള്‍
backup
August 15 2017 | 00:08 AM
അന്‍ാര്‍ട്ടിക്ക: വിസ്തൃതമായ അന്റാര്‍ട്ടിക്ക ഹിമപാളികള്‍ക്കു താഴെ ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപര്‍വത മേഖല കണ്ടെത്തി. അന്റാര്‍ട്ടിക്കയുടെ ഹിമപാളികള്‍ക്കു രണ്ട് കിലോമീറ്റര്‍ താഴെയായാണു ശാസ്ത്രസംഘം അഗ്നിപര്‍വത മേഖല കണ്ടെത്തിയത്. ബ്രിട്ടനിലെ എഡിന്‍ബറ സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ടെത്തലിനു പിന്നിലുള്ളത്.
91 അഗ്നിപര്‍വതങ്ങളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കണ്ടെത്തിയ 47 എണ്ണം ഉള്‍പ്പെടെയാണിത്. 100 മുതല്‍ 3,850 മീറ്റര്‍ വരെ ഉയരമുള്ള ഇവ കനത്ത മഞ്ഞുപാളികളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. എഡിന്‍ബറ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥി മാക്സ് വാന്‍ വിക് ഡി വ്രൈസാണ് ഗവേഷണത്തിന്റെ ഭാഗമായി ഇത്തരമൊരു വിഷയം വിദഗ്ധ സമിതിക്കു മുന്‍പാകെ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."