പ്രവാസികളും സ്വാതന്ത്ര്യദിനാഘോഷത്തില്‍
മനാമ: ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനാഘോഷം ഇന്ന് പ്രവാസികളും ആഘോഷിക്കുന്നു.
ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനായി ദിവസങ്ങള്‍ക്കു മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പതിവായി നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ ഇത്തവണ എംബസിയുടെ സീഫിലെ പുതിയ കെട്ടിടത്തില്‍ വച്ചായിരിക്കും നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ കെട്ടിടത്തിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇതുവരെ ഉദ്ഘാടനം നടന്നിട്ടില്ല. അതു കൊണ്ടു തന്നെ ഉദ്ഘാടനത്തിനു മുമ്പ് നടക്കുന്ന പ്രഥമ പൊതു പരിപാടികൂടിയായിരിക്കും എംബസിയുടെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍.
കൂടാതെ കാലത്ത് ബഹ്‌റൈന്‍ കേരളീയ സമാജത്തിലും ഇന്ത്യന്‍ ക്ലബ്ബിലും പതാകയുയര്‍ത്തല്‍ ചടങ്ങ് നടക്കും.വേനല്‍ അവധി ആയതിനാല്‍ ഇത്തവണ വിദ്യാര്‍ഥികളില്ലാതെയായിരിക്കും ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍. വിദ്യാര്‍ഥികളുടെ വര്‍ണാഭമായ പതിവ് സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് പകരം പരിപാടി പതാകയുയര്‍ത്തലില്‍ ഒതുങ്ങും.
സ്വാതന്ത്ര്യദിനാഘോഷത്തന്റെ ഭാഗമായി വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ നേരത്തെ തന്നെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന രക്തദാന ക്യാംപില്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് പങ്കെടുത്തത്. കോണ്‍ഗ്രല് അനുകൂല സംഘടനയായ ഒ.ഐ.സി.സി, ഐ.വൈ.സി.സി എന്നിവയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ പ്രോഗ്രാമുകളും നടന്നു.
ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കേരളീയ സമാജത്തില്‍ വിപുലമായ സ്വാതന്ത്ര്യദിന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
ഇതില്‍ പ്രമുഖ വാഗ്മി എം.പി. അബ്ദുസ്സമദ് സമദാനി 'നാനാത്വത്തില്‍ ഏകത്വം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ പ്രോഗ്രാം ഇന്ന് രാത്രി 8.30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ വാഗ്മി ഖലീല്‍ റഹ്മാന്‍ അല്‍ കാശിഫി അബുദാബി മുഖ്യപ്രഭാഷണം നടത്തും. ബഹ്‌റൈനിലെ മതരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഇന്ത്യക്കകത്തും പുറത്തും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ വിവിധ ജി.സി.സി രാഷ്ട്രങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."