ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്: ഏകോപനം ജില്ലാ പഞ്ചായത്തിന്
തിരുവനന്തപുരം: ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഏകോപനം അതത് ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് നിര്‍വഹിക്കേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതനുസരിച്ചാണ് നടപടി.
ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുകയുടെ വിതരണത്തില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്നും വകുപ്പ് അയച്ച സര്‍ക്കുലറില്‍ പറയുന്നു. വഴിക്കടവ് പഞ്ചായത്തില്‍പ്പെട്ട കെ.ജെ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിഷന്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്. 2014-15 വര്‍ഷം തോമസിന്റെ ഭിന്നശേഷിയുള്ള മകന് സ്‌കോളര്‍ഷിപ്പ് ലഭിക്കേണ്ടിയിരുന്ന 19,200 രൂപയുടെ സ്ഥാനത്ത് 5,000 രൂപ മാത്രമാണ് അനുവദിച്ചത് എന്നായിരുന്നു പരാതി.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് വിഹിതം ഉപയോഗിച്ചാണ് സ്‌കോളര്‍ഷിപ്പ് തുക കണ്ടെത്തുന്നത്. എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ ഏകോപനമില്ലായ്മയാണ് കുട്ടികള്‍ക്ക് തുക പൂര്‍ണമായി കിട്ടുന്നതിന് തടസമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത് ഗുരുതരമായ ബാലാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."