HOME
DETAILS
MAL
കിഫ്ബി ഓണ്‍ലൈന്‍ ഫണ്ട് വിതരണത്തിന് തുടക്കം
backup
August 15 2017 | 01:08 AM
തിരുവനന്തപുരം: കിഫ്ബി ഓണ്‍ലൈന്‍ ഫണ്ട് വിതരണ സംവിധാനത്തിന് തുടക്കമായി. മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങ് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കിഫ്ബിയില്‍ 30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുമതി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതിക്കുള്ള 493.5 കോടി രൂപയാണ് ആദ്യ ഓണ്‍ലൈന്‍ പേയ്മെന്റായി നല്‍കിയത്. ആരോഗ്യ വകുപ്പിന്റെ ഡയാലിസിസ് സെന്റര്‍ പദ്ധതി, പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ആര്.ബി.ഡി. സി.കെ വഴി നടപ്പാക്കുന്ന അകത്തേത്തറ റെയില്‍വേ ഓവര്‍ബ്രിഡ്ജ് പദ്ധതികള്‍ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും നല്കി. ആറായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് പൂര്‍ണ അനുമതിയായതായി മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."