മക്കളെ അണ്‍എയ്ഡഡില്‍ അയക്കുന്ന അധ്യാപകരുടെ കണക്കെടുക്കുന്നു വിവരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
ചെറുവത്തൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ മക്കള്‍ എവിടെ പഠിക്കുന്നുവെന്ന് സര്‍ക്കാര്‍ കണക്കെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും ജീവനക്കാരുടെയും മക്കളുടെ വിദ്യാഭ്യാസം എവിടെ നടക്കുന്നു എന്ന വിവരം ഉടനടി നല്‍കാന്‍ ഹയര്‍സെക്കന്‍ഡറി ഡയരക്ടറുടെ കാര്യാലയത്തില്‍ നിന്ന് നിര്‍ദേശം ഇതിനകം നല്‍കിയിട്ടുണ്ട്. പതിനാലാം നിയമസഭയിലെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിലേക്കാണ് ഇപ്പോള്‍ വിവരശേഖരണം നടത്തുന്നത്.
ജില്ല, അധ്യാപകന്റെ പേര്, സ്‌കൂളിന്റെ പേര്, കുട്ടി പഠിക്കുന്ന സ്‌കൂള്‍ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകേതര ജീവനക്കാരും ഇതേ രീതിയില്‍ വിവരങ്ങള്‍ നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ മക്കളുടെ വിദ്യാഭ്യാസം എവിടെ എന്നതാണ് നിയമസഭാ ചോദ്യം. അതിനാല്‍ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള അധ്യാപകരും വിവരങ്ങള്‍ നല്‍കേണ്ടി വന്നേക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടക്കുന്ന വേളയില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകരുടെ മക്കള്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നതിനെതിരേ പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ക്ലസ്റ്റര്‍ ആര്‍.പി മാരായി എത്തിയ അധ്യാപകരെ ബഹിഷ്‌കരിക്കുന്ന നടപടികളും ഉണ്ടായി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്നവര്‍ സ്വന്തം മക്കളെ സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ രംഗത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുമെന്നതായിരുന്നു പ്രതിഷേധക്കാരുടെ വാദം.
സര്‍ക്കാര്‍ തലത്തില്‍ കണക്കെടുപ്പ് നടക്കുന്നതിലൂടെ ഇങ്ങനെ മക്കളെ പഠിപ്പിക്കുന്ന അധ്യാപകരുടെയും, അധ്യാപകേതര ജീവനക്കാരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."