ഫാസിസത്തെ ചെറുക്കാന്‍ സമൂഹം ഒന്നിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
തിരൂര്‍ക്കാട്് (മലപ്പുറം): രാജ്യത്തിന്റെ പുരോഗതിക്കും മുന്നോട്ടുള്ള പ്രയാണത്തിനും ഒരുമിച്ച് നില്‍ക്കുന്നത് പോലെ അഭിപ്രായ ഭിന്നതകളും അസ്വാരസ്വങ്ങളും വെടിഞ്ഞ്, ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പിലും സമൂഹം ഒന്നിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി 'നാം ഒന്ന് നമുക്കൊരു നാട്' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശ സെമിനാര്‍ തിരൂര്‍ക്കാട് അന്‍വാര്‍ കാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നന്മക്കും സുരക്ഷിതത്വത്തിനും കാവല്‍നിന്ന പാരമ്പര്യത്തിനു തുടര്‍ച്ചകളുണ്ടാവണം. ബഹുസ്വര രാഷ്ട്രമായ ഇന്ത്യയില്‍ വസിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളില്‍ക്കിടയില്‍ തുല്യനീതിയും സമത്വവും ഉറപ്പുവരുത്തുകയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. രാഷ്ട്ര പുരോഗതിക്കായി ഒന്നിച്ചുനിന്ന പാരമ്പര്യമാണ് മുസ്്‌ലിംകളുടേത്. എന്നാല്‍ രാഷ്ട്രത്തിന്റെ പുരോഗതിക്കായി പ്രയത്്‌നിച്ച ജനവിഭാഗങ്ങള്‍ക്കിടയില്‍ വിവേചനവും അസഹിഷ്ണുതയും ഭീതി വളര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓരോ പൗരനും സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കി തരുന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാചരണമെന്നും നാടിന്റെ നല്ലഭാവിക്കായി ഒരുമിച്ചു നില്‍ക്കാനും അതിനായി പ്രതിജ്ഞ പുതുക്കാനും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എ, രാധാകൃഷ്ണന്‍ മാസ്റ്റര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, കെ.ഇബ്‌റാഹിം ഫൈസി, ശമീര്‍ ഫൈസി ഒടമല, കെ. ആലിഹാജി, അന്‍വര്‍ ഹുദവി, അലവിക്കുട്ടി ഫൈസി പുല്ലാര, മുസ്തഫ അന്‍വരി വേങ്ങൂര്‍, എ.കെ മുസ്തഫ, അംജിദ് തിരൂര്‍ക്കാട്, നാസിഫ്് തൃശൂര്‍, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, ശമീര്‍ മാസ്റ്റര്‍ തെയ്യോട്ടുചിറ, കുന്നത്ത് മൂസ ഫൈസി, കെ. മുഹമ്മദ്, കെ. കുഞ്ഞിമാന്‍ ഫൈസി, ശൗഖത്തലി അസ്‌ലമി, ശമീര്‍ ഫൈസി പുത്തനങ്ങാടി സംസാരിച്ചു. അഫ്‌സല്‍ രാമന്തളി സ്വാഗതവും എന്‍. മുഹമ്മദ് അസ്‌ലഹ് മുതുവല്ലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."