ഹജ്ജാജിമാരുടെ സംഗമവും യാത്രയയപ്പും
കാഞ്ഞങ്ങാട്: വിശുദ്ധ ഹജ്ജ് യാത്രയും കര്‍മ്മങ്ങളും ഗൗരവമേറിയ ബോധ്യത്തോടു കൂടിയായിരിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ പറഞ്ഞു. സംയുക്ത ജമാഅത്ത് പരിധിയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിനു പോകുന്ന ഹജ്ജാജിമാരുടെ സംഗമവും യാത്രയയപ്പും ഖാസി പി.എ സ്മാരക കോണ്‍ഫ്രന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. സംയുക്ത ജമാഅത്ത് ശിഹാബ് തങ്ങള്‍ മംഗല്യനിധിയിലേക്ക് എം.എ യൂസഫലി അനുവദിച്ച പത്തു ലക്ഷം രൂപയുടെ ചെക്ക് ഗള്‍ഫ് കോഡിനേറ്റര്‍ സി.കെ റഹ്മത്തുള്ള ജിഫ്രി തങ്ങള്‍ക്കു കൈമാറി. മുന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി.
ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി കുഞ്ഞാഹമ്മദ് പാലക്കി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.കെ മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, എന്‍ജിനിയര്‍ ഷെരീഫ്, സി മുഹമ്മദ് കുഞ്ഞി, കെ ഹംസ മൗലവി, ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല കുഞ്ഞി ആറങ്ങാടി, മാണിക്കോത്ത് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മുജീബ് തായല്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."