ഓട്ടിസത്തെക്കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന്
കൊല്ലം: ശ്രീനാരായണ ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ കീഴിലെ ആയുര്‍വേദ കോളജായ എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഓട്ടിസത്തെക്കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശൈശവകാലത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം രോഗങ്ങളില്‍ സാമൂഹിക പ്രതികരണം നഷ്ടപ്പെടുക, സംസാരശേഷിയും ആശയവിനിമയ ശേഷിയും നഷ്ടപ്പെടുക, ആവര്‍ത്തന സ്വഭാവമുള്ള പെരുമാറ്റം, അസാധാരണമായ ചിന്ത, താല്‍പര്യങ്ങള്‍ എന്ന ലക്ഷണങ്ങള്‍ മുഖ്യമായി കണ്ടുവരുന്നു. ഓട്ടിസം ഗണത്തില്‍പ്പെടുന്ന രോഗബാധിതരുടെ എണ്ണം ലോകത്തെവിടെയും വര്‍ധിച്ചുവരുന്ന സാഹചര്യമാണ്. ജനിതക തകരാറുകളും വളര്‍ച്ചക്ക് അനുകൂലമല്ലാത്ത ചുറ്റുപാടുകളുമാണ് ഓട്ടിസം ഗണത്തില്‍പ്പെട്ട രോഗങ്ങളുടെ വര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങള്‍.
ഓട്ടിസം ഗണത്തിലെ വിവിധ രോഗങ്ങളെ കുറിച്ചും അവയ്ക്ക് ആയുര്‍വേദം വിഭാവനം ചെയ്യുന്ന ചികിത്സയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനും ഒരു ദിവസത്തെ ദേശീയ സെമിനാര്‍ എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ 16ന് രാവിലെ 9.30ന് കായിക യുവജന കാര്യ സെക്രട്ടറി ഡോ. ബി അശോക് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 15ഓളം വര്‍ഷക്കാലത്തെ തീവ്ര പരിശ്രമത്തിന്റെ ഫലമായി ഓട്ടിസം ഗണത്തില്‍പ്പെട്ട രോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.
ഓട്ടിസം രോഗങ്ങള്‍ക്ക് കേരളത്തിലെ ആയുര്‍വേദ ചികിത്സകന്‍മാര്‍ വികസിപ്പിച്ചെടുത്ത ചികിത്സയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ ബാലചികിത്സാ വിഭാഗം മേധാവി ഡോ. എസ്.കെ രാമചന്ദ്രന്‍ രചിച്ച ശാസ്ത്രപുസ്തകമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡേഴ്‌സ്. ട്രയംഫ് ഓവര്‍ വിത്ത് ആയുര്‍വേദ ആന്‍ഡ് അപ്ലൈഡ് ബിഹേവിയര്‍ അനാലിസിസ് യു.കെ യിലെ ഓദര്‍ഹൗസ് പബ്ലിഷ് ചെയ്ത ഈ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത ന്യൂറോളജിസ്റ്റും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ഷാജി പ്രഭാകരന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ എസ് . എന്‍.എച്ച്.സി.എസ് ചെയര്‍മാന്‍ പ്രൊഫ. കെ. ശശികുമാര്‍ അധ്യക്ഷനാകും.
വാര്‍ത്താസമ്മേളനത്തില്‍ , പ്രൊഫ ശശികുമാര്‍, ജി. രാമചന്ദ്രന്‍, ഡോ. എന്‍.എസ് അജയഘോഷ്, ഡോ. കെ.എസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."