HOME
DETAILS

കരിമ്പനത്തോട് വിഷയത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാഗ്വാദം

  
backup
December 30 2018 | 03:12 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

വടകര : കരിമ്പനത്തോട്ടിലേക്കുള്ള അഴുക്കുചാല്‍ മണ്ണിട്ടു മൂടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരസഭാ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം. കോണ്‍ഗ്രസിലെ ടി. കേളുവാണ് വിഷയം ഉന്നയിച്ചത്. നഗരസഭയെ നോക്കു കുത്തിയാക്കിയാണ് അഴക്കുചാല്‍ മണ്ണിട്ടു മൂടിയതെന്ന് ടി. കേളു കുറ്റപ്പെടുത്തി.
മലിന ജലം ഉയരുന്നതിനാല്‍ ഇതിന് സമീപമുള്ള കടകള്‍ താഴിട്ടു പൂട്ടിയിരിക്കുകയാണ്. കരിമ്പനത്തോട്ടിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് നഗരസഭ ചൊട്ടുവിദ്യകള്‍ മാത്രമാണ് പ്രയോഗിക്കുന്നതെന്നും കേളു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സീറ്റില്‍ നിന്ന് എഴുന്നേറ്റ സി.പി.എം കൗണ്‍സിലര്‍ പി. ഗിരീഷന്‍ കരിമ്പനത്തോട്ടിലെ മാലിന്യ പ്രശ്‌നത്തെ കുറിച്ച് പറയവേ 46ാം വാര്‍ഡില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ സീറോ വേസ്റ്റ് നടപ്പാക്കിയില്ലെന്നും ഇതു പോലെയുള്ള നിലപാടുകളാണ് നഗരത്തില്‍ മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നതെന്നും പറഞ്ഞത് ബഹളത്തിന് കാരണമായി.
46ാം വാര്‍ഡ് കൗണ്‍സിലര്‍ നഫ്‌സല്‍ എന്‍.പി.എമ്മും മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരായ പി. സഫിയ, പി.കെ ജലാല്‍, മുഹമ്മദ് റാഫി എന്നിവര്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. വിഷയത്തില്‍ സി.പി.എം കൗണ്‍സിലര്‍ ഇ. അരവിന്ദാക്ഷന്റെ ഇടപെടലും ബഹളം രൂക്ഷമാക്കി. 46ാം വാര്‍ഡിലെ മാലിന്യം ജനുവരി രണ്ടിന് എടുക്കാന്‍ തീരുമാനിച്ചതാണെന്നും കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലുള്‍പ്പെടെ പ്രസ്തുത വിഷയം ചര്‍ച്ച ചെയ്തതാണെന്നും നഫ്‌സല്‍ പറഞ്ഞു.
ദുരുദ്ദേശത്തോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നത്. വടകര നഗരത്തിലെ ജനങ്ങള്‍ മലിന ജലം കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ്. കരിമ്പനത്തോട്ടിലും അരയാക്കിത്തോട്ടിലും രൂക്ഷമായ മാലിന്യ പ്രശ്‌നമാണ് നിലനില്‍ക്കുന്നത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത നഗരസഭ വിഷയങ്ങള്‍ വഴിതിരിച്ചു വിടുകയാണെന്നും നഫ്‌സല്‍ കുറ്റപ്പെടുത്തി. കാരാട്ടു പുഴ ഉള്‍പ്പെടെ നികത്തിയവരാണ് ഇപ്പോള്‍ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ കാര്യങ്ങളെ കാണുന്നതെന്നും നഫ്‌സല്‍ പറഞ്ഞു.
നഗരത്തില്‍ കൊതുകു ശല്യം രൂക്ഷമായതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം.പി ഗംഗാധരന്‍ പറഞ്ഞു. ഫോഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ചെയ്യേണ്ടുതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ നഗരസഭാ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ജനങ്ങളുടെ ക്ഷമ നശിച്ചു കഴിഞ്ഞതായി മുസ്‌ലിംലീഗ് കൗണ്‍സിലര്‍ പി.കെ ജലാല്‍ പറഞ്ഞു. നഗരസഭയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ എട്ട് മാസമായി മുടങ്ങിക്കിടക്കുകയാണെന്നും ജലാല്‍ ചൂണ്ടിക്കാട്ടി.
നീക്കം ചെയ്തിട്ടും ദേശീയ പാതയിലും മറ്റും തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതായി കെ.കെ രാജീവന്‍ പറഞ്ഞു. നഗരസഭയില്‍ സാങ്കേതിക കാരണങ്ങളാല്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്ന് സി.പി.ഐ കൗണ്‍സിലര്‍ പി. അശോകന്‍ ആവശ്യപ്പെട്ടു.കരിമ്പനത്തോട്ടിലേക്കും അരയാക്കിത്തോട്ടിലേക്കും മാലിന്യമൊഴുക്കി വിടുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ. ശ്രീധരന്‍ മറുപടിയായി പറഞ്ഞു. കരിമ്പനത്തോട്ടിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ് ബലപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. സാങ്കേതിക കാരണങ്ങളാല്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഡിപാര്‍ട്ട്‌മെന്റ് തലത്തില്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago