HOME
DETAILS
MAL
മാനന്തവാടിയില്‍ ഖാദി മേള തുടങ്ങി
backup
August 15 2017 | 01:08 AM
മാനന്തവാടി: മാനന്തവാടി-കോഴിക്കോട് റോഡിലുള്ള സ്മാര്‍ട്ട് വേള്‍ഡ് ഷോപ്പിങ്ങ് സെന്ററില്‍ ഓണം ബക്രീദ് ഖാദി മേള തുടങ്ങി. സില്‍ക്ക് കോട്ടണ്‍ സാരികള്‍, കപ്പടം മുണ്ടുകള്‍, ഉന്ന കിടക്ക, തലയിണ തുടങ്ങിയ ഖാദി ഉല്പന്നങ്ങള് വിലക്കിഴിവില്‍ ലഭിക്കും. ഗ്രാമ വ്യവസായ ഉല്പന്നങ്ങളായ നറുതേന്‍, സോപ്പുകള്‍, സാന്ഡല് സോപ്പുകള്‍ എന്നിവയെല്ലാം വില്‍പ്പനക്കുണ്ട്. കോട്ടണ്‍ സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് മുപ്പത് ശതമാനം വിലക്കിഴിവ് ലഭിക്കും.
മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്തു. ലൈല ഉസ്മാന് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി മാധവന് നമ്പൂതിരി, എം. ആയിഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."