മാലിന്യം നീക്കാന്‍ ഒത്തുപിടിച്ചു, ഒരു മണിക്കൂറിനകം പുതിയ ബസ് സ്റ്റാന്റ് ക്ലീന്‍..!
കാസര്‍കോട്: മാലിന്യം നീക്കം ചെയ്യുന്നതിനായി വിവിധ തുറകളില്‍പ്പെട്ടവര്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം ഒറ്റ മണിക്കൂര്‍ കൊണ്ടു ക്ലീനായി. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം കാസര്‍കോട് റോട്ടറി ക്ലബ് പ്രവര്‍ത്തകരും നഗരപരിധിയിലെ സ്കൂളുകളിലെ എന്‍.സി.സി സ്കൗട്ട് കാഡറ്റുകളും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി ഇറങ്ങിയതോടെയാണ് മണിക്കൂറുകള്‍ക്കകം ബസ് സ്റ്റാന്റു പരിസരം വൃത്തിയായത്.
ഒപ്പുമര ചുവട്ടില്‍ സംഘടിപ്പിച്ച ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പെഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കെ നാരായണന്, എ.വി മധുസൂദനന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.സുധീര്‍, എ.ആര് അജീഷ്, സുര്‍ജിത്ത് കെ. മോഹന്‍, റോട്ടറി ക്ലബ് അംഗങ്ങളായ കെ.വിനയന്, അഡ്വ.കെ.എം ഷെട്ടി സംസാരിച്ചു. വിദ്യാനഗര്‍ സ്റ്റേഡിയം പരിസരവും ഇതേ സംഘം വൃത്തിയാക്കി.
വരും ദിവസങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ചും നഗരത്തില്‍ ശുചീകരണം നടത്തുമെന്നു നഗരസഭാ ചെയര്‍പെഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."