സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സര്‍വിസ് നിര്‍ത്തിവെക്കും
കല്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പ്രൈവറ്റ് ബസുടമകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വിദ്യാര്‍ഥികളുടെ യാത്രാനിരക്കുള്പ്പെടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, 140-കിലോ മീറ്ററില്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനര്ത്തുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടത്തുക, ഇന്‍ഷ്വുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
വെള്ളിയാഴ്ച ജില്ലയിലെ പ്രൈവറ്റ് ബസുകള്‍ സൂചനാപണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗം സി.പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.കെ ഹരിദാസ് അധ്യക്ഷനായി. സെന്‍ട്രല്‍ കമ്മിറ്റിയംഗം പി.കെ രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ജന.സെക്രട്ടറി എം.എം രഞ്ജിത്ത് റാം, വൈസ് പ്രസിഡന്റ് എം.പി മുഹമ്മദ്, പി.പി സജി, ജോര്‍ജ്ജ് തോമസ്, ചാക്കോ, വിശ്വനാഥന്, പി.കെ പ്രേമന്, ജില്ലാ ട്രഷറര്‍ അബ്ദുള്‍ മുത്തലിബ്, ജോ.സെക്രട്ടറി കെ.പി സാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."