സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച: മുകുള്‍ വാസ്നിക്ക് ജനുവരി അഞ്ചിന് ജില്ലയില്‍
കല്‍പ്പറ്റ: ലോക്സഭാ തെരെഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബദ്ധപെട്ട് കോണ്‍ഗ്രസ് നടപടികള്‍ തുടങ്ങി.
കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക്ക് ജനുവരി അഞ്ചിന് ജില്ലയില്‍ എത്തും. ജില്ലയിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപെട്ട് ചര്‍ച്ച നടത്തും. ഹൈക്കമാന്റ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി പ്രവര്‍ത്തകരുടെ കൂടി നിലപാടറിയാനാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന.
സെക്രട്ടറി മുകുള്‍ വാസ്നിക് കേരളത്തിലെത്തുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് മുകുള്‍ വാസ്നിക്കിന്റെ സന്ദര്‍ശനം. ഓരോ ജില്ലകളിലും നേരിട്ടെത്തി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നിലപാട് ചോദിച്ചറിയും. ജില്ലകളില്‍ ആദ്യം നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്ന മുകുള്‍ വാസ്നിക് അതിനുശേഷം നേതാക്കളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും നേരിട്ടും കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."