HOME
DETAILS

മീനങ്ങാടി സ്‌റ്റേഡിയം; കുപ്രചരണം തിരിച്ചറിയണമെന്ന്

  
backup
August 15 2017 | 01:08 AM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%95


കല്‍പ്പറ്റ: മീനങ്ങാടി ശ്രീകണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തെ കുറിച്ച് യു.ഡി.എഫ് നടത്തുന്നത് വസ്തുതകള്‍ക്ക് നിരക്കാത്ത അപവാദ പ്രചാരണമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാവിജയന്‍, വൈസ് പ്രസിഡന്റ് സി. അസൈനാര്‍ വാത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
 സ്‌റ്റേഡിയത്തിനായി ലഭിച്ച ഭൂമിയില്‍ നിന്നും ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു.
 യു.ഡി.എഫ് പ്രചരിപ്പിക്കുന്നത് പോലെ സ്‌റ്റേഡിയത്തിന്റെ ഭൂമി നഷ്ടമായിട്ടില്ല. സ്‌റ്റേഡിയത്തിന് 1980ല്‍ മാധവന്‍നായര്‍ പ്രസിഡന്റും പി.വി വര്‍ഗീസ്‌വൈദ്യര്‍ സെക്രട്ടറിയും അബ്ദുറഹിമാന്‍കുട്ടി ഹാജി ട്രഷറുമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തി 6.50 ഏക്കര്‍ വാങ്ങിയത്.
ഈ ഭൂമിക്ക് ഇപ്പോഴും നികുതിയടച്ച് വരികയാണ്.   2000-05 കാലഘട്ടത്തില്‍ യു.ഡി.എഫ് ഭരണസമിതിയുടെ ആദ്യയോഗത്തിലെ തീരുമാന പ്രകാരം സ്‌റ്റേഡിയം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് സ്‌റ്റേഡിയത്തിന്റെ 6.50 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്നും കൈയേറ്റം നടന്നില്ലെന്നും കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചത്.
 ഇത് സംബന്ധിച്ച് യാതൊരു ആരോപണവും പിന്നീട് ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അധികൃതര്‍ പഞ്ചായത്തിനെ പോലും അറിയിക്കാതെ സ്‌റ്റേഡിയം അളക്കുകയാണ്.
പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി അളക്കുമ്പോള്‍ പഞ്ചായത്തിനെ അറിയിക്കണമെന്ന സാമാന്യ നടപടിപോലും നടത്താതെ അളക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും ചെയ്തത് ദുരുദ്ദേശപരമാണ്.
ഇതില്‍ ദുരൂഹതയുണ്ട്. 1990ല്‍ ശ്രീകണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തില്‍ 400 മീറ്റര്‍ അത്‌ലറ്റിക് ട്രാക്ക് മാര്‍ക്ക് ചെയ്തതാണ്.
തുടര്‍ന്ന് വന്ന യു.ഡി.എഫ് ഭരണസമിതി സ്‌റ്റേഡിയത്തിലൂടെ അശാസ്ത്രീയമായി റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ട്രാക്കിന്റെ സ്ഥലം നഷ്ടമാക്കുകയും ചെയ്തു.
പഞ്ചായത്ത് ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ സ്‌റ്റേഡിയത്തിലും മറ്റും നടത്താനുള്ള ഒരുക്കത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഡിവൈ.എസ്.പിയോട് അന്വേഷണ റിപ്പോര്‍ട്ടും ഭൂമി അളക്കാന്‍ റവന്യു സര്‍വെയറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ വി. സുരേഷ്, ലിസി പൗലോസ് എന്നിവരും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago