ബാലവേല മിന്നല്‍ പരിശോധന നടത്തി
കല്‍പ്പറ്റ: ജില്ലാ ചൈല്‍ഡ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്‍ഡ് റഗുലേഷന്) ടാസ്ക് ഫോഴ്സ് ജില്ലയിലെ ഇഷ്ടികക്കളങ്ങള്‍ പ്ലൈവുഡ് ഫാക്ടറികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും കവുങ്ങ്, കാപ്പി തോട്ടങ്ങള്‍, പ്ലാന്റേഷനുകള്‍ എന്നിവടങ്ങളിലും ബാലവേല നിരോധന നിയമമനുസരിച്ച് മിന്നല്‍ പരിശോധന നടത്തി.
സ്ക്വാഡില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ്, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്. വി.പി സുരേന്ദ്രന്, എം.വി അഖിലേഷ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, അലിയാര് കെ.എ ജില്ലാ ശിശുക്ഷേമ സമിതി, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മജേഷ് രാമന്, എ.ഡി.എം കെ. അജീഷ്, പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ പി.വി സതീശന്, വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് സി.എസ് പ്രഭാകരന്, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ സി. രാഘവന്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ക്ലാര്‍ക്ക് പി.കെ റീന പങ്കെടുത്തു. കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്ന തൊഴിലുടമയ്ക്ക് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 20,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."