തയ്യല്‍ തൊഴിലാളികള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
കല്‍പ്പറ്റ: കെ.എസ്.ടി.എ (എന്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ ആനുകൂല്യ നിഷേധത്തിനെതിരെ തയ്യല്‍ തൊഴിലാളികള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
സ്ത്രീ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന 15000 രൂപ പ്രസവാനുകൂല്യം 2000 രൂപ മാത്രമാണ് രണ്ട് വര്‍ഷമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാക്കി 13000 രൂപ ഉടന്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുക, സബ്സിഡി അരി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പുനപരിശോധിക്കുക, വിവാഹാനുകൂല്യം 10000 രൂപയാക്കി വര്‍ധിപ്പിക്കുക, ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഓഫിസില്‍ ലഭിക്കുമ്പോള്‍തന്നെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മാസം 100 രൂപ വര്‍ധനവ് നടപ്പിലാക്കിയ നടപടിയെ യോഗം അഭിനന്ദിച്ചു.
യോഗം ജില്ലാ ജന. സെക്രട്ടറി കെ.കെ മനോഹരന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് റോസ് ബെല്‍ ജോസ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."