HOME
DETAILS

വനിതാ മതിലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലയില്‍ 97 കിലോമീറ്ററില്‍ മതിലുയരും

  
backup
December 30 2018 | 03:12 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

ആലപ്പുഴ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ഉയര്‍ത്തിപ്പിടിച്ച് ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. അരൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള 97 കിലോമീറ്ററില്‍ ജില്ലയിലെ ദേശീയപാതയില്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അണിനിരക്കുമെന്ന് ജില്ലാതല സംഘാടകസമതി കണ്‍വീനറായ ജില്ല കലക്ടര്‍ എസ്.സുഹാസ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള വനിതകളും ഇവര്‍ക്കൊപ്പം അണിചേരും. വൈകീട്ട് മൂന്നിന് നിശ്ചയിച്ച സ്ഥലത്ത് വനിതകള്‍ എത്തിച്ചേരണം. തുടര്‍ന്ന് 3.45ന് മതിലിനു മുന്നോടിയായി റിഹേഴ്‌സല്‍ നടത്തും. നാലിന് മതിലുയരും. തുടര്‍ന്ന് പ്രതിജ്ഞയെടുക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ണമാകും. ഓരോ കിലോമീറ്റര്‍ ദൂരത്തിലും മതില്‍ ഏകോപിപ്പിക്കുന്നതിന് ഒരാളെ വീതം നിയമിക്കും. ജില്ലയില്‍ അരുര്‍ മുതല്‍ ഓച്ചിറ വരെ പഞ്ചായത്ത്, മുനിസിപ്പല്‍ അടിസ്ഥാനത്തില്‍ വനിത മതിലില്‍ അണിചേരേണ്ട സ്ഥലം, പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്ന ക്രമത്തില്‍ ഇനിപ്പറയുന്നു.
കുമ്പളംപാലം പകുതി മുതല്‍ അരൂര്‍പള്ളി വരെ - പെരുമ്പളം പഞ്ചായത്ത്. അരൂര്‍ പള്ളിമുതല്‍ അബാദ് വരെ - അരൂര്‍ പഞ്ചായത്ത്. അബാദ് മുതല്‍ ചന്തിരൂര്‍ പാലം ബസ്‌റ്റോപ്പ് വരെ - അരൂക്കുറ്റി പഞ്ചായത്ത്. ചന്തിരൂര്‍ പാലം ബസ്‌റ്റോപ്പ് മുതല്‍ അശോക് ലൈലാന്റ് വരെ - പാണാവള്ളി പഞ്ചായത്ത്.
അശോക് ലൈലാന്റ് മുതല്‍ ചമ്മനാട് ക്ഷേത്രം വരെ - എഴുപുന്ന പഞ്ചായത്ത്. ചമ്മനാട് ക്ഷേത്രം മുതല്‍ ഗ്രീന്‍ലാന്റ് ഹോട്ടല്‍ വരെ - തൈക്കാട്ടുശേരി പഞ്ചായത്ത്. ഗ്രീന്‍ ലാന്റ് ഹോട്ടല്‍ മുതല്‍ കുത്തിയതോട് വില്ലേജ് ഓഫീസ് വരെ - കോടംതുരുത്ത് പഞ്ചായത്ത്. കുത്തിയതോട് വില്ലേജ് ഓഫീസ് മുതല്‍ കെ.പി കവല വരെ - ചേന്നം പള്ളിപ്പുറം പഞ്ചായത്ത്. കെ.പി കവല മുതല്‍ തുറവൂര്‍ വെസ്റ്റ് യു.പി.എസ് വരെ - കുത്തിയതോട് പഞ്ചായത്ത്. തുറവൂര്‍ വെസ്റ്റ് യു.പി.എസ് മുതല്‍ സി.പി.ഐ എം. അരൂര്‍ എ.സി. ഓഫീസ് വരെ -ചേന്നം പള്ളിപ്പുറം പഞ്ചായത്ത്. സിപി.എം അരൂര്‍ എ.സി ഓഫീസ് മുതല്‍ പത്മാക്ഷി കവല വരെ - തുറവൂര്‍ പഞ്ചായത്ത്. പത്മാക്ഷി കവല മുതല്‍ വയലാര്‍ കവല വരെ - പട്ടണക്കാട് പഞ്ചായത്ത്. വയലാര്‍ കവല മുതല്‍ പതിനാറാം മൈല്‍ പാലം വരെ - വയലാര്‍ പഞ്ചായത്ത്. 16-ാം മൈല്‍ പാലം മുതല്‍ എക്‌സറേ കവല വരെ - കടക്കരപ്പള്ളി പഞ്ചായത്ത്. ചേര്‍ത്തല മുനിസിപ്പാലിറ്റി എക്‌സറേ മുതല്‍ കെ.വി.എം ആശുപ്രതി വരെ - തണ്ണീര്‍മുക്കം പഞ്ചായത്ത്. കെ.വി. എം. ആശുപത്രി മുതല്‍ മായിത്തറ വരെ- ചേര്‍ത്തല തെക്ക് പഞ്ചായത്ത്.
മായിത്തറ മുതല്‍ കഞ്ഞിക്കുഴി ബ്ലോക്കിന് മുന്‍വശം വരെ- കഞ്ഞിക്കുഴി പഞ്ചായത്ത്.
ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ കളിത്തട്ട് വരെ- മാരാരിക്കുളം പഞ്ചായത്ത്. കളിത്തട്ട് മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെ- മുഹമ്മ പഞ്ചായത്ത്. ആശുപത്രി ജങ്ഷന്‍ മുതല്‍ കലവൂര്‍ വരെ- മണ്ണഞ്ചേരി പഞ്ചായത്ത്.
കലവൂര്‍ ജംഗ്ഷന്‍ മുതല്‍ ബര്‍ണാഡ് ജംഗ്ഷന്‍ വരെ- മാരാരിക്കുളം തെക്ക് പഞ്ചായത്ത്. ബര്‍ണാഡ് ജംഗ്ഷന്‍ മുതല്‍ ക്യാംലോട്ട് വരെ- മണ്ണഞ്ചേരി പഞ്ചായത്ത്. ക്യാംലോട്ട് മുതല്‍ പാതിരപ്പള്ളിവരെ- ആര്യാട് പഞ്ചായത്ത്. പാതിരപ്പള്ളി മുതല്‍ പൂങ്കാവ് വരെ- മാരാരിക്കുളം തെക്ക് പഞ്ചായത്ത്. പൂങ്കാവ് മുതല്‍ തുമ്പോളി വരെ- ആര്യാട് പഞ്ചായത്ത്. തുമ്പോളി ജംഗ്ഷന്‍ മുതല്‍ കളര്‍കോട് ജംഗ്ഷന്‍ വരെ- ആലപ്പുഴ മുനിസിപ്പാലിറ്റി.
കളര്‍കോട് ജംഗ്ഷന്‍ മുതല്‍ ബ്ലോക്ക് ഓഫിസ് വരെ- കൈനകരി പഞ്ചായത്ത്. ബ്ലോക്ക് ഓഫീസ് മുതല്‍ അമൃതാനന്ദമയി മഠം വരെ- പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത്. അമൃതാനന്ദമയി മഠം മുതല്‍ വാട്ടര്‍ വര്‍ക്ക്‌സ് വരെ- പുന്നപ്ര സൗത്ത് പഞ്ചായത്ത്. വാട്ടര്‍ വര്‍ക്‌സ് മുതല്‍ അറവുകാട് വരെ വെളിയനാട്-രാമങ്കരി പഞ്ചായത്തുകള്‍. അറവുകാട് ജംഗ്ഷന്‍ മുതല്‍ കളിത്തട്ട് ജംഗ്ഷന്‍ വരെ -പുന്നപ്ര തെക്ക് പഞ്ചായത്ത്. കളിത്തട്ട് ജംഗ്ഷന്‍ മുതല്‍ വണ്ടാനം വരെ- കാവാലം, പുളിങ്കുന്ന്, നീലംപേരൂര്‍ പഞ്ചായത്തുകള്‍. വണ്ടാനം മുതല്‍ ആശുപതി പ്രധാന കവാടംവരെ- അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്. ആശുപത്രി പ്രധാന കവാടം മുതല്‍ വളഞ്ഞവഴി എസ്.എന്‍ കവല വരെ- നെടുമുടി പഞ്ചായത്ത്. എസ്.എന്‍ കവല മുതല്‍ അമ്പലപ്പുഴ പോസ്റ്റാഫീസ് വരെ- കൈനകരി പഞ്ചായത്ത്. അമ്പലപ്പുഴ പോസ്റ്റോഫീസ് മുതല്‍ കരൂര്‍ ജംഗ്ഷന്‍ വരെ- അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്. കരൂര്‍ ജംഗ്ഷന്‍ മുതല്‍ പുറക്കാട് ജംഗ്ഷന്‍ മുസ്ലീംപളളി വരെ- പുറക്കാട് പഞ്ചായത്ത്.
പുറക്കാട് ജംഗ്ഷന്‍ മുസ്ലിം പള്ളി മുതല്‍ വേണുഗോപാല ദേവസ്വം സ്‌ക്കൂള്‍ വരെ -തലവടി, മുട്ടാര്‍ പഞ്ചായത്തുകള്‍. വേണുഗോപാല ദേവസ്വം സ്‌കൂള്‍ മുതല്‍ ആനന്ദേശ്വര ക്ഷേത്രം വരെ- എടത്വ, തകഴി, ചമ്പക്കുളം പഞ്ചായത്തുകള്‍. ആനന്ദേശ്വര ക്ഷേത്രം മുതല്‍ സ്പില്‍വേ വടക്കേക്കര വരെ- ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല, പാണ്ടനാട്, പുലിയൂര്‍ പഞ്ചായത്തുകള്‍. സ്പില്‍വേ പാലം മുതല്‍ തോട്ടപ്പള്ളി കന്നുകാലിപ്പാലം വരെ- ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടുര്‍, മുളക്കുഴ, വെണ്മണി, ചെറിയനാട്, ആല പഞ്ചായത്തുകള്‍. കന്നുകാലിപ്പാലം മുതല്‍ പടവല്ല്യം എല്‍.പി. എസ് വരെ- കരുവാറ്റ പഞ്ചായത്ത്.
പടവല്ല്യം എല്‍ പി എസ് മുതല്‍ കരുവാറ്റഗേള്‍സ് സ്‌കൂള്‍ വരെ- തൃക്കുന്നപ്പുഴ, ചെറുതന പഞ്ചായത്തുകള്‍. കരുവാറ്റ ഗേള്‍സ് സ്‌കൂള്‍ മുതല്‍ തിരുവിലഞ്ഞാല്‍ ക്ഷേത്രം വരെ- വീയപുരം പഞ്ചായത്ത്. തിരുവിലഞ്ഞാല്‍ ക്ഷേത്രം മുതല്‍ നാരകത്ര ജംഗ്ഷന്‍ വരെ- കുമാരപുരം പഞ്ചായത്ത്; നാരകത്ര ജംഗ്ഷന്‍ മുതല്‍ നീതി ഗോഡൗണ്‍ വരെ- പള്ളിപ്പാട് പഞ്ചായത്ത്; നിതി ഗോഡൗണ്‍ മുതല്‍ മാധവ ജംഗ്ഷന്‍ വരെ- ഹരിപ്പാട് മുനിസിപ്പാലിറ്റി;
മാധവ ജംഗ്ഷന്‍ മുതല്‍ ചേപ്പാട് പള്ളി വരെ- മാവേലിക്കര മുനിസിപ്പാലിറ്റി, ചെട്ടികുളങ്ങര, ഭരണിക്കാവ്, തഴക്കര, തെക്കേക്കര, ആറാട്ടുപുഴ, കാര്‍ത്തികപ്പള്ളി, മുതുകുളം പഞ്ചായത്തുകള്‍. ചേപ്പാട് പള്ളി മുതല്‍ ഏവൂര്‍ ജംഗ്ഷന്‍ വരെ- ചേപ്പാട് പഞ്ചായത്ത്; മാമ്പ്ര ആലുംമൂട് മുതല്‍ കീരിക്കോട് എല്‍. പി. എസ്. തെക്കേ ഗേറ്റ് വരെ- നൂറനാട് പഞ്ചായത്ത്; കീരിക്കാട് എല്‍.പി.എസ്. തെക്കേഗേറ്റ് മുതല്‍ നിപ്പോണ്‍ടയോറ്റ വടക്കേയറ്റം വരെ -പത്തിയൂര്‍ പഞ്ചായത്ത്; നിപ്പോണ്‍ ടയോറ്റ വടക്കേയറ്റം മുതല്‍ മാളിയേക്കല്‍ ജംഗ്ഷന്‍ വരെ- ചുനക്കര, ചാരുംമൂട് പഞ്ചായത്തുകള്‍.
മാളിയേക്കല്‍ ജംഗ്ഷന്‍ മുതല്‍ താജ് ഓഡിറ്റോറിയം തെക്കേയറ്റം- പത്തിയൂര്‍ പഞ്ചായത്ത്; താജ് ഓഡിറ്റോറിയം തെക്കേയറ്റം മുതല്‍ സ്പിന്നിംഗ് മില്‍ ഗേറ്റ് വരെ- കണ്ടല്ലൂര്‍ പഞ്ചായത്ത്; സ്പിന്നിംഗ് മില്‍ ഗേറ്റ് മുതല്‍ കെ.പി.എ.സി.ക്ക് തെക്ക് ഹലാല്‍ചിക്കന്‍ ബോര്‍ഡ് വരെ -കായംകുളം മുനിസിപ്പാലിറ്റി; കെ.പി.എ.സി.ക്ക് തെക്ക് ഹലാല്‍ ചിക്കന്‍ ബോര്‍ഡ് മുതല്‍ കെ.റ്റി.ഡി.സിയുടെ വടക്കേ അറ്റം വരെ- പാലമേല്‍, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകള്‍; കെ.റ്റി.ഡി.സിയുടെ വടക്കുവശം മുതല്‍ ഐഷാ മാര്‍ബിള്‍സ് ഗേറ്റ് വരെ- ദേവികുളം പഞ്ചായത്തുകള്‍; ഐഷാ മാര്‍ബിള്‍ ഗേറ്റ് മുതല്‍ ഓച്ചിറ പ്രീമിയര്‍ ജംഗ്ഷന്‍ വരെ- കൃഷ്ണപുരം പഞ്ചായത്ത്.
നവോത്ഥാന വനിതാമതിലില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ അണിനിരക്കേണ്ട സ്ഥലം മണ്ഡലാടിസ്ഥാനത്തില്‍: കോട്ടയം ജില്ല- അരൂര്‍ കെല്‍ട്രോണ്‍ മുതല്‍ അബാദ് വരെയും എരമല്ലൂര്‍ ജംഗ്ഷന്‍ മുതല്‍ ചമ്മനാട് ക്ഷേത്രംവരെയും കുത്തിയതോട് ബസ്സ്‌റ്റോപ്പ് മുതല്‍ കുത്തിയതോട് വില്ലേജ് ഓഫീസ് വരെയും വൈക്കം മണ്ഡലത്തില്‍ നിന്നുള്ളവര്‍ അണിനിരക്കണം. തുറവൂര്‍ പുത്തന്‍ചന്ത മുതല്‍ മില്‍മ കാലിത്തീറ്റ ഫാക്ടറി വരെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരും അണിനിരക്കും. പാല മണ്ഡലത്തില്‍ നിന്നുള്ളവര്‍ പട്ടണക്കാട് പഞ്ചായത്ത് ഓഫീസ് മുതല്‍ പട്ടണക്കാട് എച്ച്.എസ്.എസ്. വരെയും കോട്ടയം മണ്ഡലത്തില്‍ നിന്നുള്ളവര്‍ ഒറ്റപ്പുന്ന മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയും പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ആഹ്വാനം വായന ശാല വരെയുള്ള ഭാഗത്ത് അണിനിരക്കണം.
പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നുള്ള ഒരു ഭാഗം കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസ് മുതല്‍ ചെമ്പക ബസ് സ്റ്റോപ് വരെയാണ് നില്‍ക്കേണ്ടത്. ചെറിയ കലവൂര്‍ ജംഗ്ഷന്‍ മുതല്‍ കലവൂര്‍ ജംഗ്ഷന്‍ വരെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ളവരില്‍ ഒരു ഭാഗവും ശവക്കോട്ട പാലം മുതല്‍ കളക്ടറ്റ് ജംഗ്ഷന്‍ വരെ പുതുപ്പള്ളി മണ്ഡലത്തിലെ ബാക്കിയുള്ളവരും മാത്യഭൂമി മുതല്‍ അമ്യതാന്ദമയി മഠം വരെ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്നുള്ളവരും ചങ്ങനാശ്ശേരി ജംഗ്ഷന്‍ (സിഗ്‌നല്‍) മുതല്‍ കളര്‍കോട് ജംഗ്ഷന്‍ വരെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള ബാക്കിയുള്ളവരും അണിനിരക്കണം.
പത്തനംതിട്ട ജില്ല തിരുവല്ല മണ്ഡലത്തില്‍ നിന്നുള്ളവര്‍ വണ്ടാനം എസ്.എന്‍ കവല മുതല്‍ പോസ്റ്റോഫീസ് വരെയും ആറന്മുള മണ്ഡലത്തില്‍ നിന്നുള്ളവരില്‍ ഒരു ഭാഗം അമ്പലപ്പുഴ പോസ്റ്റോഫീസ് മുതല്‍ കരൂര്‍ ജംഗ്ഷന്‍ വരെയും, റാന്നി മണ്ഡലത്തില്‍ നിന്നുള്ളവര്‍ കരുര്‍ ജംഗ്ഷന്‍ മുതല്‍ പുറക്കാട് ജംഗ്ഷന്‍ മുസ്ലീംപള്ളി വരെയുമാണ് അണിനിരക്കേണ്ടത്.
പടവല്യം എല്‍.പി.എസ് മുതല്‍ കരുവാറ്റ ഗേള്‍സ് സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ആറന്മുള മണ്ഡലത്തില്‍ നിന്നുള്ളവരുടെ ബാക്കിയും കോന്നി മണ്ഡലത്തില്‍ നിന്നുള്ളവരും അണിചേരും. ചേപ്പാട് പള്ളി മുതല്‍ ഏവൂര്‍ ജംഗ്ഷന്‍ വരെ അടൂര്‍ മണ്ഡത്തില്‍ നിന്നുള്ളവരില്‍ ഒരു ഭാഗവും സ്പിന്നംഗ് മില്‍ ഗേറ്റ് മുതല്‍ കെ.പി.എ.സി.ക്ക് തെക്ക് ഹലാല്‍ ചിക്കന്‍ബോര്‍ഡ് വരെ അടൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരില്‍ ബാക്കിയും മതിലില്‍ പങ്കാളികളാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago