ചികിത്സ മുടങ്ങിയ വീട്ടമ്മയ്ക്ക് സഹായം എത്തിച്ച് എം.എല്‍.എ
ചെങ്ങന്നൂര്‍ : വീണു പരുക്കേറ്റ് ഇടുപ്പെല്ല് തകര്‍ന്ന വീട്ടമ്മയ്ക്ക് ചികില്‍സ സഹായം എത്തിച്ച് എം.എല്‍.എ. ശരീരത്തിനുള്ളില്‍ ഘടിപ്പിക്കേണ്ട സ്റ്റീല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാതിരുന്നത് മൂലം ശസ്ത്രക്രിയ മുടങ്ങിയ വീട്ടമ്മയ്ക്ക് സജി ചെറിയാന്‍ എം.എല്‍.എയാണ് സഹായം എത്തിച്ചത്.
വെണ്മണി കല്യാത്ര പൂവനേത്ത് അച്യുതന്റെ ഭാര്യ അംബികയെ (50) ആണ് ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 22 ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒന്നര ലക്ഷം രൂപയോളം വരുന്ന ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാതിരുന്നതു മൂലം ശസ്ത്രക്രിയ മുടങ്ങിയത്.പത്തു വര്‍ഷം മുന്‍പ് ഉണ്ടായ വീഴ്ച്ചയില്‍ അംബികയ്ക്ക് ഇടുപ്പെല്ലിനു പൊട്ടലുണ്ടായി ശസ്ത്രക്രിയ നടത്തിയിരുന്നു. നാലു മാസം മുന്‍പ് അംബിക വീട്ടിനുള്ളില്‍ വീണ്ടും വീണ് ഇടുപ്പെല്ല് തകരുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ച് 50,000 രൂപ ലഭിച്ചെങ്കിലും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന അംബികയുടെ കുടുംബത്തിന് ബാക്കി തുക കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ശസ്ത്രക്രിയ മാറ്റി വച്ച് അംബിക വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സി പി ഐ എം വെണ്മണി വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി നെല്‍സണ്‍ ജോയി, ബ്ലോക്കു പഞ്ചായത്തംഗം ശ്യാം കുമാര്‍ എന്നിവര്‍ ഈ വിഷയം സജി ചെറിയാന്‍ എം എല്‍ എ യുടെ ശ്രദ്ധയില്‍ പെടുത്തുത്തിയതിനെ തുടര്‍ന്ന് എം എല്‍ എ യുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കൊല്ലം നീണ്ടകര പി എം സി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഗ്രൂപ്പ് അംബികയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി ഏറ്റെടുത്തു നടത്തുവാന്‍ തയ്യാറായി. ശനിയാഴ്ച്ച രാവിലെ ഹോസ്പിറ്റല്‍ ഗ്രൂപ്പ് എം ഡി പി എ സനില്‍ കുമാര്‍, ഡോ.കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം വെണ്മണിയിലെ വീട്ടിലെത്തി അംബികയെ ചികിത്സയ്ക്കായി ഏറ്റെടുത്തു. സജി ചെറിയാന്‍ എം എല്‍ എ, ജില്ല പഞ്ചായത്തംഗം ജെബിന്‍ പി വര്‍ഗ്ഗീസ്, ബ്ലോക്കു പഞ്ചായത്തംഗം കെ ശ്യാംകുമാര്‍, ആര്‍ രാജഗോപാല്‍,നെല്‍സണ്‍ ജോയി, കരുണ സെക്രട്ടറി എന്‍ ആര്‍ സോമന്‍ പിള്ള, രമേഷ് പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."