മാര്‍ക്കറ്റിലെ മാലിന്യം: ആലംകോട്ട് നഗരസഭാ ജീവനക്കാരെ തടഞ്ഞു
ആറ്റിങ്ങല്‍: ആലംകോട് മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ നഗരസഭാ ജീവനക്കാരെ തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ചന്തയില്‍ മാലിന്യം നിറഞ്ഞു കിടക്കുന്നതായി നേരത്തേ തന്നെ നഗരസഭയെ അറിയിച്ചിരുന്നു. ദിവസങ്ങളായി ചന്ത ചീഞ്ഞുനാറുകയാണ്. പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു. മീന്‍ വാങ്ങുന്നതിനും കച്ചവടത്തിനുമായി നൂറ് കണക്കിന് പേരാണ് ദിവസവും ഇവിടെയെത്തുന്നത്. എന്നാല്‍ മാലിന്യം കെട്ടിക്കിടന്ന് ചന്തയ്ക്കകത്ത് പോലും കയറാനാകാത്ത സ്ഥിതിയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഇതിനിടെ ഇന്നലെ ചന്തയില്‍ പരിശോധനയ്ക്കായി ജീവനക്കാരെത്തി. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് ആലംകോട് എം.എച്ച് അഷ്‌റഫിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. മാലിന്യം ഉടന്‍ നീക്കം ചെയ്യുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."