രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
പുല്‍പ്പള്ളി: ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടയില്‍ രണ്ടുപേര്‍ പിടിയിലായി.
ഇവരില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ കഞ്ചാവ് പൊലിസ് പിടികൂടി. പെരിക്കല്ലൂര്‍ തോണിക്കടവ് സ്വദേശികളായ ആനപ്പുരയ്ക്കല്‍ ജീഷ്(36) കൊച്ചുകുന്നേല്‍ സുനില്‍(45) എന്നിവരാണ് പിടിയിലായത്. വയനാട് ജില്ലാ പൊലിസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ പുല്‍പ്പള്ളി പൊലിസാണ് പ്രതികളെ പിടികൂടിയത്.
കര്‍ണാടകയിലെ സത്യമംഗലത്തുനിന്നും കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പിടിയിലായവര്‍ പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
ജില്ലാ പൊലിസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്കൊപ്പം പുല്‍പ്പള്ളി എസ്.ഐ എന്‍.എം ജോസ്, അഡീഷനല്‍ എസ്.ഐ കുഞ്ഞനന്തന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രതീഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ രമേശ്, അജീഷ്, അജിത്ത്, വേണു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."