ഓവുചാല്‍ നിര്‍മാണം ഇഴയുന്നു; ജനം ദുരിതത്തില്‍
കാഞ്ഞങ്ങാട്: നഗരത്തില്‍ കെ.എസ്.ടി.പി അധികൃതര്‍ നടത്തുന്ന പാത നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാല്‍ നിര്‍മാണം കാരണം ജനം ബുദ്ധിമുട്ടില്‍. പഴയ ഓവുചാലിന്റെ അവശിഷ്ടങ്ങളും ഇതിനകത്തെ മാലിന്യങ്ങളും പുറത്തു കോരിയിട്ടാണു നിര്‍മാണം നടക്കുന്നത്. ഓവുചാലിലെ മണലുകളും മാലിന്യങ്ങളും റോഡില്‍ കുന്നുകൂടിയതോടെ കാല്‍നടയാത്ര പോലും ദുസ്സഹമായി.
ഓവുചാല്‍ നിര്‍മിക്കുമ്പോള്‍ അടുത്തടുത്തായി പഴയവ പൊളിച്ച് പുതിയതു നിര്‍മിക്കണമെന്നും ഇതിന്റെ ജോലി കഴിഞ്ഞ ഉടനെ ഈ ഭാഗം വൃത്തിയാക്കി അടുത്ത ഭാഗം തുടങ്ങണമെന്നും അധികൃതരും വ്യാപാരി അസോസിയേഷനും കെ.എസ്.ടി.പിയോട് ആവശ്യപ്പെടുകയും അവരത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജോലി തുടങ്ങിയതോടെ ഇതു പാലിക്കപ്പെട്ടില്ലെന്നു യാത്രക്കാര്‍ പറയുന്നു.
പുറത്തേക്ക് കോരിയിട്ട മാലിന്യം കാരണം ജനങ്ങള്‍ക്കു വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ ഈ ഭാഗങ്ങളിലുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തായി നടന്നു വരുന്ന ഓവുചാല്‍ നിര്‍മാണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."