HOME
DETAILS

പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ബി.ജെ.പി നേതാവിന്റെ ആത്മഹത്യാ ഭീഷണി

  
backup
December 30 2018 | 04:12 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d-4

അഞ്ചാലുമ്മൂട്: ആവശ്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പെരിനാട് പഞ്ചായത്ത് ഓഫിസിന് മുന്നിലെ മാവില്‍ കയറി ബി.ജെ.പി നേതാവ് ആത്മഹത്യാ ഭീഷണി മുഴക്കി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജുവാണ് മൂന്നു മണിക്കൂറിലേറേ നാട്ടുകാരെ ആശങ്കയിലാക്കിയത്.
കഴിഞ്ഞ ദിവസം രാവിലെ 10.30നായിരുന്നു സംഭവം. കയറിന്റെ ഒരുവശം മാവിന്റെ ചില്ലയില്‍ കെട്ടിയ ശേഷം മറുവശം കഴുത്തില്‍ മുറുക്കി താഴേക്ക് ചാടുമെന്നായിരുന്നു ഷാജുവിന്റെ ഭീഷണി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇയാള്‍ താഴെയിറങ്ങിയത്. കഴിഞ്ഞ 11 ദിവസമായി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ നിരാഹാര സമരം നടക്കുകയായിരുന്നു. ഇവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷാജു ആത്മഹത്യാ ഭീഷണിയുമായി മരത്തില്‍ കയറിയത്.
പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ താഴെയിറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇയാള്‍. അഞ്ചാലുംമൂട് പൊലിസ് പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും അവര്‍ തയാറായില്ല. ഒരു മണിയോടെ മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ കൊല്ലം എ.സി.പി പ്രദീപ്, സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീന്‍, ഈസ്റ്റ് സി.ഐ മഞ്ചുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. രംഗം വഷളാകുന്നുവെന്നു മനസിലായ പഞ്ചായത്ത് അധികൃതര്‍ ഒടുവില്‍ ചര്‍ച്ചയ്ക്ക് തയാറായി.
ജനുവരി മൂന്നിനു ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഒന്നാമത്തെ അജണ്ടയായി ബി.ജെ.പിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു ചര്‍ച്ചയില്‍ ധാരണയായി. ഉച്ചയ്ക്ക് രണ്ടരയോടെ ഈ ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഷാജു മരത്തില്‍ നിന്നു താഴെയിറങ്ങിയത്.ഇതോടെ നിരാഹാര സമരം അവസാനിപ്പിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ബി.ജെ.പി അംംങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചുവെന്നായിരുന്നു സമരത്തിനു കാരണം. സമാപന സമ്മേളനം ദക്ഷിണ മേഖലാ സെക്രട്ടറി വെള്ളിമണ്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇടവട്ടം വിനോദ് അധ്യക്ഷനായി. മഠത്തില്‍ സുനില്‍, ചിറക്കോണം സുരേഷ്, രാജശേഖരന്‍, മുരളീധരന്‍ പെരിനാട്, ഉമേഷ് ചന്ദ്രന്‍, രമ്യാ രാജന്‍, രാജന്‍ ഗോപകുമാര്‍, സുനില്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പവന് 58,000 രൂപ കടന്ന് സ്വര്‍ണവില

Kerala
  •  22 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  22 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  22 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago