മണ്ണിന്റെ ഗുണനിലവാരം വൈഗയിലൂടെ
തൃശൂര്‍: പ്രളയശേഷം മണ്ണിന്റെ ഗുണനിലവാരത്തില്‍ വന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് വിളകള്‍ ക്രമീകരിക്കുന്നതിനായി സോയില്‍ സര്‍വേ അനാലിറ്റികല്‍ ലാബില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ് സംസ്ഥാന മണ്ണ് സംരക്ഷണ പര്യവേക്ഷണ വകുപ്പിന്റെ വൈഗയിലെ പ്രദര്‍ശനവേദി. കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് ലാബില്‍ പരിശോധിച്ചശേഷം വളപ്രയോഗ ശുപാര്‍ശകളും സ്ഥാപനം നല്‍കും.
ഇതിന് പുറമെ മീന്‍ വളര്‍ത്തുന്ന ജലാശയത്തിന്റെ പി.എച്ച് മൂല്യം പരിശോധിക്കാനും ലാബില്‍ സൗകര്യമുണ്ട്. ജനകീയമായ ഇടപെടല്‍ നടത്തിയതിനു സംസ്ഥാന അംഗീകാരം നേടിയെടുക്കാനും മണ്ണ് സംരക്ഷണ പര്യവേക്ഷണ കേന്ദ്രത്തിനായിട്ടുണ്ട്. പ്രളയശേഷം മണ്ണിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വന്നതായി ലാബില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലാബിന്റെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്താം.
ചെമ്പൂക്കാവിലുള്ള മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ ലാബില്‍ മണ്ണുപരിശോധന നടത്തുന്നതിനായി വൈഗ മേളയിലെ വേദിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണ്ണിന്റെ പി. എച്ച് അമ്ലക്ഷാരവസ്ഥ, ഇ.സി (വെദുതി ചാലകത, നൈട്രജന്‍, ഫോസ്ഫ്‌റ്‌സ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മംഗനീസ്, സിംഗ്, കോപ്പര്‍, ബോറോണ്‍ എന്നിവയാണ് പരിശോധിക്കുന്നത്. മണ്ണിന്റെ സാമ്പിള്‍ തണലില്‍ ഉണക്കിയശേഷമാണ് പരിശോധനക്കായി എത്തിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."