ഭാരതപ്പുഴയിലേക്ക് പഠനയാത്ര നടത്തി
പടിഞ്ഞാറങ്ങാടി: കൂടല്ലൂര്‍ ഹൈസ്‌കൂള്‍ അധ്യാപകരും, വിദ്യാര്‍ഥികളും, രക്ഷിതാക്കളും ചേര്‍ന്ന് ഭാരതപ്പുഴയിലേക്ക് പഠന യാത്ര നടത്തി. സ്‌കൂളിന്ന് സമീപം കൂട്ടക്കടവിലെ പുഴയുടെ ഭാഗത്തേക്കാണ് യാത്ര നടത്തിയത്. പുഴ നശിക്കുന്നതിനെ സംബന്ധിച്ചും, നശിക്കാനുള്ള കാരണങ്ങളെ സംബന്ധിച്ചും അധ്യാപകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പുഴയുടെ അവസ്ഥയും, ഇപ്പോഴത്തെ അവസ്ഥയും അധ്യാപകരും, രക്ഷിതാക്കളും പങ്കു വച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുഴക്ക് ഒരു തടസവുമില്ലാതെ പരന്നൊഴുകാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് മണലെടുപ്പ് കാരണവും, മറ്റും ഒരാള്‍ക്കുയരത്തില്‍ അതെല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പുല്ലുകള്‍ വളര്‍ന്ന് കാടിന്ന് സമാനമായതിനാല്‍ ശ്വാസം മുട്ടിയാണ് പുഴ ഒഴുകുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.
പുഴകളും, തോഡുകളും സംരക്ഷിക്കേണ്ട ആവശ്യങ്ങളെ സംബന്ധിച്ചും അവകള്‍ സംരക്ഷിക്കാതിരുന്നാലുണ്ടാകുന്ന ഭവിഷത്തുകളെ സംബന്ധിച്ചും അധ്യാപകരും, രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. പുഴ പഠന യാത്ര കൂട്ടക്കടവ് സെന്ററില്‍ വാര്‍ഡ് മെമ്പര്‍ എം.ടി ഗീതയുടെ അധ്യക്ഷതയില്‍ ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ദു രവീന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ എം. ചന്ദ്രന്‍, ആരിഫ് നാലകത്ത്, എം.ടി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതീപ് മാസ്റ്റര്‍ പ്രസംഗിച്ചു. കെ.ടി പ്രീത ടീച്ചര്‍ സ്വാഗതം പറഞ്ഞു. അധ്യാപകരായ വിപിന്‍, രാജേഷ്, സൗമ്യ, ശെര്‍ലി ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് പി.എം. കുഞ്ഞഹമ്മദ്, എസ്.എം.സി ചെയര്‍മാന്‍ എം.വി ഖാലിദ് നേതൃത്വം നല്‍കി. വകലാപരിപാടികളും സന്ദേശ ഘോഷയാത്രയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."