ചാലക്കുടി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 30 കോടി രൂപ അനുവദിച്ചു
ചാലക്കുടി: പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി മുപ്പത് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതായി ബി.ഡി ദേവസി എം.എല്‍.എ അറിയിച്ചു.
കക്കാട്കാതിക്കുടം റോഡ് നവീകരണം(അഞ്ചുകോടി), പഴയദേശീയപാത മുരിങ്ങൂര്‍ ഭാഗം നവീകരണത്തിനും വശങ്ങള്‍ കെട്ടി സംരക്ഷിക്കല്‍, ചാലക്കുടി ഹോസ്പിറ്റല്‍ റോഡില്‍ ഡ്രൈനേജ് നിര്‍മാണം എന്നിവക്കായി (97 ലക്ഷം), മാമ്പ്രകൂട്ടാലപ്പാടം റോഡ് നവീകരണം(രണ്ടുകോടി), കല്ലൂത്തികലവറക്കടവ് റോഡ് നവീകരണം(3.5 കോടി), കേടുവന്ന വെറ്റിലപ്പാറ പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍(1.84കോടി), പോട്ടമൂന്നുപീടിക റോഡ് ആദ്യ ഒരു കിലോമീറ്റര്‍ നവീകരണം(1.50 കോടി),കൊടകര ചാത്തന്‍ മാസ്റ്റര്‍ റോഡ് നവീകരണവും, കൊടകര - കൊടുങ്ങല്ലൂര്‍ റോഡില്‍ കൊടകര സെന്ററില്‍ ഡ്രൈനേജ് നിര്‍മാണവും(1.25 കോടി), ചാലക്കുടി മാര്‍ക്കറ്റ് റോഡിലും പോട്ട കാഞ്ഞിരപ്പിള്ളി റോഡിലും ഓവര്‍ലേ പ്രവൃത്തികള്‍ക്ക്(1.08 കോടി), കൊരട്ടിനാലുകെട്ട് റോഡ് നവീകരണം (98 ലക്ഷം), പ്ലൈവുഡ് ഫാക്ടറി റോഡ് നവീകരണം (1.30 കോടി), ചാലക്കുടി ആനമല റോഡില്‍ ആദ്യ രണ്ട് കി.മീറ്റര്‍ ബി.സി.ഓവര്‍ലേ (98 ലക്ഷം), ആനമല റോഡില്‍ പ്രളയത്തെ തുടര്‍ന്ന് നശിച്ച വിവിധ ഭാഗങ്ങളിലെ പാര്‍ശ്വഭിത്തികള്‍ പുനര്‍നിര്‍മിക്കല്‍ (1.78 കോടി), ഷോളയാര്‍ ഭാഗം (75 ലക്ഷം), പത്തടിപ്പാലം പിള്ളപ്പാറ ഭാഗം (79 ലക്ഷം), പെന്‍സ്‌ട്രോക്ക്, വ്യൂപോയിന്റ് ഭാഗം (90 ലക്ഷം) എന്നിങ്ങനെ ആനമല റോഡില്‍ മാത്രം 12.42 ലക്ഷം രൂപയുടേതടക്കം ആകെ 30കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."