എം.എല്‍.എ പി.കെ ശശി വിളിച്ചുചേര്‍ത്ത യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മണ്ഡലം എം.എല്‍.എ പി.കെ.ശശി വിളിച്ചു ചേര്‍ത്ത യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ കോലവും കത്തിച്ച് പ്രതിഷേധം രേഖപെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകം തളിച്ച് ശുദ്ധീകരിച്ചാണ് പ്രതിഷേധം രേഖപെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എന്‍.ആര്‍ ശരണ്‍ജിത്ത്, ടി.ആര്‍.സജിത്ത് മറ്റു ഭാരവാഹികളായ വിനോദ് ,ഉദയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആരോപണ വിധേയനായ പി.കെ.ശശി എം.എല്‍.എയെ വെള്ളപൂശാനുള്ള രാഷ്ട്രീയ നാടകമായിരുന്നു യോഗമെന്ന് ബി.ജെ.പി ആരോപിച്ചു. തുടര്‍ന്ന് എം.എല്‍ യുടെ കോലവും കത്തിച്ചാണ് ബി.ജെ.പി പ്രതിഷേധം പ്രകടപ്പിച്ചത്, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. വി.എം ഉണ്ണികൃഷ്ണല്‍ ഗോപകുമാര്‍, പി ജയേഷ്, നാരായണന്‍, കുഞ്ഞുകുട്ടന്‍ കൃഷ്ണകുമര്‍ എന്നിവര്‍ പ്രസംഗിച്ചു.അതേസമയം യോഗത്തില്‍ ഷൊര്‍ണൂരിലെ കുടിവെള്ള വിതരണത്തെക്കുറിച്ചും, ചര്‍ച്ചയായി. വാട്ടര്‍ അതോററ്റിനഗരസഭയെ കുറിച്ചും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സങ്കേതികത്വത്തിന്റെ പേരു പറഞ്ഞ് നഗരവാസികളെ ബുദ്ധിമുട്ടിക്കരുതെന്നും യോഗത്തില്‍ എം.എല്‍.എ.പറഞ്ഞു. ഒറ്റപ്പാലം ബ്ലോക്ക് പ്രസിഡണ്ട് എസ് ശിവരാമന്‍ ' നഗരസഭ ചെയര്‍പേഴ്‌സന്‍ വിമല, വൈസ് ചെയര്‍മാന്‍ ആര്‍.സുനു, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."