റെക്കോര്‍ഡിനായി പാലക്കാട് മുന്നോട്ടിന്റെ വേറിട്ട ഹര്‍ത്താല്‍ പ്രഖ്യാപനം
പാലക്കാട്: ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഹര്‍ത്താലിന്റെ പേരില്‍ ഗിന്നസ് റെക്കോഡിലേക്ക്. 2018-ല്‍ ഹര്‍ത്താല്‍ 97 വരെ എത്തിക്കാനേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നുളളു. അത് 100 ആക്കി റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുകയാണ് പാലക്കാട്ടെ ഒരു സംഘടന.
ഡോ. എം.എന്‍. അനുവറുദ്ദീന്‍ നേതൃത്വം നല്കുന്ന പാലക്കാട്ടെ പൗരവകാശ-പരിസ്ഥിതി സംഘടനയായ പാലക്കാട് മുന്നോട്ടാണ് ഡിസംബര്‍ 29, 30, 31 തിയതികളില്‍ കൂടി 'ഹര്‍ത്താല്‍' ആഹ്വാനം നല്‍കിയിരിക്കുന്നത്. പെട്രോള്‍ വില 100 രൂപ ആകാത്തതിലും, പുരുഷ മതില് കെട്ടാത്തതിലും, ഹര്‍ത്താല്‍ 100 തികയ്ക്കാന്‍ സഹായിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളോടുളള പ്രതിഷേധവുമാണെത്രെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കാരണം.
ഹര്‍ത്താല്‍ ദിനത്തില്‍ വാഹനമോടിച്ചും, കടകള്‍ തുറന്നു സഹകരിക്കണമെന്നും സംഘടന അഭ്യര്‍ഥിക്കുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങളുണ്ടായാല്‍ സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. 2006-ല്‍ മഴ പെയ്യാത്തതില്‍ പ്രതിഷേധിച്ച് അഖില കേരള ഹര്‍ത്താലും പാലക്കാട് മുന്നോട്ട് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."