സിനിമാരംഗത്ത് ഭീകരമായ ഫാസിസവും അസഹിഷ്ണുതയും: വിനയന്‍
കണ്ണൂര്‍: മലയാള സിനിമാരംഗത്ത് നിലനില്‍ക്കുന്നത് ഭീകരമായ ഫാസിസവും അസഹിഷ്ണുതയുമാണെന്ന് സംവിധായകന്‍ വിനയന്‍. കണ്ണൂരില്‍ നടക്കുന്ന എ.ഐ.എസ്.എഫ് 43ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ അധഃപതനം നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സിനിമാരംഗം. അസഹിഷ്ണുതയും ഫാസിസവും വര്‍ഗീയകക്ഷികള്‍ക്ക് മാത്രമല്ല, സിനിമാമേഖലയിലും ശക്തമാണ്. അതിന്റെയൊക്കെ പരിണതഫലമാണ് ഇപ്പോള്‍ സിനിമാരംഗത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍. ഇക്കാര്യം പത്ത് വര്‍ഷം മുമ്പ് തന്നെ താനും കാനം രാജേന്ദ്രനുമൊക്കെ പറഞ്ഞതാണെന്നും വിനയന്‍ പറഞ്ഞു. സാംസ്‌കാരിക സായാഹ്നത്തില്‍ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം സതീശന്‍ അധ്യക്ഷനായി. സി.കെ ചന്ദ്രപ്പന്‍ സ്മാരക പുരസ്‌കാരം സംവിധായകന്‍ മനോജ് കാനക്ക് നല്‍കി. മനോജ് കാന, എ.പി അഹമ്മദ്, ഗീത നസീര്‍, കിഷോര്‍, നിഹാരിക എസ്. മോഹന്‍, അപരാജിത രാജ, പി.
സന്തോഷ്‌കുമാര്‍, കെ.ജെ ജോയ്‌സ്, ഡെസ്‌നി ജോസഫ് സംസാരിച്ചു. തുടര്‍ന്ന് നിഹാരിക എസ്. മോഹന്‍ അവതരിപ്പിച്ച ഏകപാത്ര നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."