HOME
DETAILS

ശിശുമരണം: അട്ടപ്പാടിയില്‍ അതീവശ്രദ്ധ ആവശ്യമെന്ന് ജില്ലാ വികസന സമിതി

  
backup
December 30 2018 | 04:12 AM

%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

പാലക്കാട്: ജില്ലയില്‍ ശിശുമരണം നടന്ന അട്ടപ്പാടി മേഖലയില്‍ അതീവശ്രദ്ധ ആവശ്യമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ ഗൈനക്കോളജി ഡോക്ടര്‍മാരുടെ അഭാവത്തില്‍ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഡോക്ടര്‍മാര്‍ ലീവില്‍ പോകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കണമെന്നും ജോലിയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷനായ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. വിവിധ വിനോദസഞ്ചാര മേഖലയില്‍ അപകട മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യങ്ങള്‍ തടയുന്നതിന് വിനോദസഞ്ചാര മേഖലയില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കെ.വി വിജയദാസ് എം.എല്‍.എ യോഗത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സഹകരണനാഷണലൈസഡ്് ബാങ്ക് മുഖേനയുള്ള പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് സംബന്ധിച്ച് പരാതി ലഭിച്ചതായും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സബ് കലക്ടര്‍ നിര്‍ദേശിച്ചു. മലമ്പുഴ മണ്ഡലത്തില്‍ കഞ്ചിക്കോട് കിന്‍ഫ്രയിലെ വിവിധ കമ്പനികളിലേക്കായുള്ള പത്തോളം റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നതായും 2019 മാര്‍ച്ച് 31ന് പണി പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ യോഗത്തില്‍ അറിയിച്ചു. തെക്കേ മലമ്പുഴ വനത്തിലേക്കുള്ള റോഡ് മുന്നറിയിപ്പില്ലാതെ അടച്ചത് സംബന്ധിച്ച് കഴിഞ്ഞ വികസന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ഇതിനടിസ്ഥാനത്തില്‍ മലമ്പുഴ ഡാം പരിസരത്തെ വനപ്രദേശത്ത്് ആളുകള്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാനും വന്യമൃഗങ്ങള്‍ ഇറങ്ങുന്നതിനാലുമാണ് റോഡ് അടച്ചതെന്ന് പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു. ഈ പ്രദേശത്തെ വെള്ളെഴുത്താമ്പറ്റ, എലിവാല, കൊല്ലംകുന്ന് കോളനിവാസികള്‍ക്ക് സഞ്ചരിക്കുന്നതിന് വഴിതുറന്നു കൊടുത്തതായും ഡി.എഫ്.ഒ വ്യക്തമാക്കി. ജില്ലയില്‍ ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍മാരുടെ അഭാവം സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ യോഗം ആവശ്യപ്പെട്ടു. കോങ്ങാട് മണ്ണൂര്‍ കാഞ്ഞിരപ്പാറ വനമേഖലയോട് ചേര്‍ന്ന റോഡ് പ്രവര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അനുമതി സംബന്ധിച്ച് കെ.വി വിജയദാസ് എം.എല്‍.എയുടെ ശുപാര്‍ശയില്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം പരിശോധിച്ച് അനുമതി നല്‍കാമെന്ന് പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും നവകേരള മിഷന്‍ അവലോകനവും വിലയിരുത്തി. എം.എല്‍.എമാരായ കെ.ബാബു, കെ.ഡി.പ്രസേന്നന്‍, എന്‍.ഷംസുദ്ദീന്‍, വി.ടി.ബല്‍റാം, പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നെനാന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഹരിത കേരളം മിഷന്‍
ഹരിതകേരളം മിഷന്റെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ 2200 കിണര്‍ റീചാര്‍ജിങ് പൂര്‍ത്തീകരിച്ചതായി ഹരിതേകരളം മിഷന്‍ ജില്ലകോര്‍ഡിേനറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ 5072 കിണറുകള്‍, 2911 കുളങ്ങള്‍, 13405 മഴക്കുഴികള്‍ എന്നിവ നിര്‍മിക്കുകയും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റെടുത്ത 20 കുളങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. കൃഷി ഉപമിഷന്റെ ഭാഗമായി 70786 ഹെക്ടര്‍ നെല്‍ കൃഷി വര്‍ധിപ്പിക്കുകയും 25 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കിയതായും യോഗത്തില്‍ അറിയിച്ചു.
ലൈഫ് മിഷന്‍
ലൈഫ് മിഷന്‍ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 7208 വീടുകള്‍ പൂര്‍ത്തിക്കരിച്ചു. ഐ.ടി.ഡി.പി. യുടെ കീഴില്‍ അട്ടപ്പാടിയില്‍ പൂര്‍ത്തീകരിക്കേണ്ട 2888 വീടുകളില്‍ 348 എണ്ണം ഇനി പൂര്‍ത്തികരിക്കാനുള്ളതായി യോഗത്തില്‍ അറിയിച്ചു.
ആര്‍ദ്രം മിഷന്‍
നെല്ലായ, കുത്തനൂര്‍, കൊല്ലങ്കോട് തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും, ആനക്കട്ടി, പുതുക്കോട്, വെള്ളിനേഴി, പെരിങ്ങോട്ട്കുറിശ്ശി, കാവശ്ശേരി പെരുവെമ്പ്, കാഞ്ഞിരപ്പുഴ ,പറളി തുടങ്ങിയ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് യോഗത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 3277 സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മിക്കുകയും 13 സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. മലയാളത്തിളക്കം, ജൈവവൈവിധ്യോദ്യാനം, ഹലോ ഇംഗ്ലീഷ്, സയന്‍സ് പാര്‍ക്ക്, പ്രവര്‍ത്തനങ്ങള്‍ വിവിധ സ്‌കൂളുകളില്‍ ആരംഭിച്ചതായി ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സ്വയം പ്രതിരോധ പരിശീലനം, കൗണ്‍സിലിങ്, സൗകര്യങ്ങളും ആരംഭിച്ചിട്ടുണ്ട്്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago