യൂത്ത് കോണ്‍ഗ്രസ് അഴിച്ചുപണി: കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് രാജിവച്ചു
കണ്ണൂര്‍: സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ മുന്‍ കെ.എസ്.യു നേതാക്കളെ യൂത്ത് കോണ്‍ഗ്രസിലേക്ക് പിന്‍വാതില്‍ നിയമനം നടത്തിയ നടപടിയില്‍ പ്രതിഷേധം വ്യാപകം.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്ത മുന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് രാജിവെച്ചു. കാലാവധി അവസാനിച്ച കമ്മറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്താതെ പിന്‍വാതില്‍ നിയമനം നടത്തുന്നത് ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് രാജികത്തില്‍ പറയുന്നുണ്ട്. ഈ രീതി തുടര്‍ന്നാല്‍ നിലവിലുള്ള കമ്മിറ്റി കാലാവധി ഏഴുവര്‍ഷം പിന്നിടുമെന്നും കത്തിലുണ്ട്.
നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും കത്തില്‍ സുദീപ് ഉന്നയിക്കുന്നു. പൊതുസ്ഥലത്തു വച്ച് മൃഗത്തെ കശാപ്പ് ചെയ്തതില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി സസ്‌പെന്‍ഷനിലാണ്. ഫണ്ട് പിരിവ് കാര്യക്ഷമമായി നടത്താത്ത 30 മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരേയും സംഘടന നടപടി സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ മുന്നോട്ടുപോയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്നും കത്തില്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് കാലാവധി പൂര്‍ത്തിയായ കെ.എസ്.യു ജില്ലാ കമ്മിറ്റിയില്‍ നിന്ന് സുദീപ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."