സേവനരംഗത്ത് സി.എച്ച് സെന്ററുകളുടേത് മാതൃകാ പ്രവര്‍ത്തനം: സാദിഖലി തങ്ങള്‍
മൊറയൂര്‍: ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവര്ത്തനങ്ങളാണ ്സി.എച്ച് സെന്ററുകള്‍ നിര്‍വഹിക്കുന്നതെന്നും കേരളത്തിനു പുറത്തേക്ക് വ്യാപിപ്പിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഏറെ വലിയ സേവനങ്ങളാണ് ചെയ്യുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഒഴുകൂര്‍ കളത്തിപ്പറമ്പില്‍ സി.എച്ച് സെന്ററിനു കീഴില്‍ ആരംഭിച്ച ക്ലിനിക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ടി.വി ഇബ്രാഹീം എം.എല്‍.എ, പി. ബീരാന്‍കുട്ടി ഹാജി ,സി.കെ മുഹമ്മദ്, വി.പി അബൂബക്കര്‍, അരിമ്പ്ര അബൂബക്കര്‍, പി.ഖാലിദ്, പെരിമ്പിലായി മുഹമ്മദ്, ജലീല്‍ കുന്നക്കാട്, ഹമീദ് പള്ളിമുക്ക്,അനീസ് നൂറേന്, ഡോ.ഫവാസ്, ഡോ.ശമീര്ഖാന്, കൊളക്കണ്ണി മൂസ, എം.പി മുഹമ്മദലി, റാഫി നൂറേന് സംസാരിച്ചു. ഇന്ന് രാവിലെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. വൈകിട്ട് ഏഴിനു പൊതുസമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."