സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു; തിരുവനന്തപുരം ജേതാക്കള്‍
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന 22 ാമത് സംസ്ഥാന സബ് ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു.
ആണ്, പെണ് വിഭാഗങ്ങളില്‍ തിരുവനന്തപുരം കിരീടം നേടി. ഫൈനലില്‍ ഇരുവിഭാഗത്തിലും ആലപ്പുഴയെ തോല്‍പ്പിച്ചാണ് തിരുവനന്തപുരം ടീം വിജയം നേടിയത്. ആണ്, പെണ് വിഭാഗങ്ങളില്‍ ആലപ്പുഴ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 600ല്‍ പരം കായിക താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. സെപ്റ്റംബര്‍ 24 മുതല്‍ ആന്ധ്രപ്രദേശില്‍ നാഷണല്‍ ചാംപ്യന്‍ഷിപ്പ് നടക്കും.
വിജയികള്‍ക്ക് മുന്‍ മന്ത്രി കെ. പി മോഹനന് ട്രോഫികള്‍ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സസണ്‍ എം.പി മറിയം ബീവി അധ്യക്ഷയായി. എം.സി പ്രസന്നകുമാരി, പി. പ്രമോദ് കുമാര്‍, ആര്.കെ രാഘവന്, വി. വി ദിവാകരന്, കെ. ജലജകുമാരി, അനില്‍ എ. ജോണ്സണ്, ഡേവിഡ് ജോസഫ്, എം. രമേശന്, എ.കെ.വിനോദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."