HOME
DETAILS

പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്തത് 39.97 കോടി

  
backup
December 30 2018 | 04:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3

മലപ്പുറം: ജില്ലയിലെ പ്രളയബാധിതര്‍ക്ക് സഹായമായി ആകെ 39.97 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ വികസനസമിതി യോഗത്തില്‍ പറഞ്ഞു. വീടുകളില്‍ വെള്ളം കയറി വസ്ത്രം, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 10,000 രൂപ നല്‍കുന്ന പദ്ധതിയില്‍ 39,970 പേര്‍ക്ക് മുഴുവന്‍ തുകയും നല്‍കി. പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായാണ് ജില്ലാ കലക്ടര്‍ വിശദാംശങ്ങള്‍ അറിയിച്ചത്.
പ്രളയസമയത്ത് ദുരന്തത്തില്‍പ്പെട്ട് മരിച്ച 43 പേരുടെ കുടുംബങ്ങള്‍ക്ക് 1.72 കോടി രൂപ നല്‍കി. പൂര്‍ണമായും തകര്‍ന്ന 369 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 265 വീടുകള്‍ക്ക് ഒന്നാം ഗഡു വിതരണം ചെയ്തു. വില്ലേജുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന മുറക്ക് രണ്ടാം ഗഡു നല്‍കും. ഇതില്‍ സഹകരണ മേഖലയുടെ കെയര്‍ ഹോം പദ്ധതി വഴി 90 വീടുകള്‍ പരിഗണിച്ചിട്ടുണ്ട്. ഇതില്‍ 44 വീടുകളുടെ ആദ്യഗഡു നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. പ്രളയ ദുരന്തത്തില്‍പ്പെട്ട ദുരിതമനുഭവിച്ച 33,521 കുടുംബങ്ങള്‍ സമാശ്വാസ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
വീടുകള്‍ 15 ശതമാനം തകര്‍ന്ന കേസുകളില്‍ 1,823 പേര്‍ക്ക് തുക നല്‍കി. 16 ശതമാനം മുതല്‍ 29 ശതമാനം വരെയുള്ള 450 പേര്‍ക്ക് തുക നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ 30 ശതമാനം മുതല്‍ 59 ശതമാനം വരെയുള്ള വീടുകളില്‍ 952 വീടുകളും 60 മുതല്‍ 79 ശതമാനം വരെയുള്ള 675 വീടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇവയുടെ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുന:പരിശോധനക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്. നിലമ്പൂര്‍ മതില്‍മൂല കോളനിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ മാറ്റി പാര്‍പ്പിക്കാന്‍ 25 ഏക്കര്‍ വനഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ എസ്.സി വിഭാഗത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നിലമ്പൂരില്‍ ഒന്നര ഏക്കര്‍ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ കിഡ്‌നി രോഗികള്‍ക്ക് അവശ്യമരുന്നുകള്‍ വാങ്ങുന്നതിന് അടുത്തവര്‍ഷം മുതല്‍ പി.എച്ച്.സികള്‍ വഴി നല്‍കുന്നതിനുനടപടി സ്വീകരിച്ചു വരുന്നതായും ഡെപ്യൂട്ടി ഡി.എം.ഒ. കെ. ഇസ്മാഈല്‍ അറിയിച്ചു. മഞ്ചേരി നഗരത്തിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 3,500 പരാതികളും നിര്‍ദേശങ്ങളും കിട്ടിയതായി ആര്‍.ടി.ഒ യോഗത്തില്‍ അറിയിച്ചു. വാഹനസാന്ദ്രത ഏറ്റവും കൂടിയ സ്ഥലമെന്ന നിലയില്‍ കൊണ്ടോട്ടിയില്‍ ആര്‍.ടി. ഒ ഓഫിസ് തുടങ്ങാനുള്ള നടപടി ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ടി.വി.ഇബ്രാഹിം എം.എല്‍.എയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
പാണക്കാട്ടെ ഇന്‍കെല്‍ എജ്യൂസിറ്റിയിലെ അഞ്ച് ഏക്കര്‍ സ്ഥലം ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനും സ്ഥാപിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന് ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന പ്രമേയം പി. ഉബൈദുല്ല അവതരിപ്പിച്ചു.
ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷനായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ എം.പി പി.വി അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എം. ഉമ്മര്‍, പി.കെ ബഷീര്‍, എ.ഡി.എം പി. സൈദലവി, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍കുമാര്‍, കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധിയായ സലീം കുരുവമ്പലം, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


വനിതാ മതിലില്‍ സ്ത്രീകളേയും കുട്ടികളേയും നിര്‍ബന്ധിച്ച്  പങ്കെടുപ്പിക്കരുത്


മലപ്പുറം: ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ സ്ത്രീകളേയും കുട്ടികളേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പരിപാടിയില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. എന്നാല്‍ നിര്‍ബന്ധമായി പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago