ജി.എസ്.ടി നികുതി അഞ്ച് ശതമാനമാക്കി അച്ചടി മേഖലയെ രക്ഷിക്കണം: കെ.പി.എ
കാസര്‍കോട്: 50 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട പ്രിന്റിങ് സ്ഥാപനങ്ങളെ ജി.എസ്.ടി നികുതി അഞ്ച് ശതമാനമായി ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രിന്റിങ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്രസിഡന്റ് എന്‍.കേളു നമ്പ്യാരുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് പി.എ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനൂപ് കളനാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്രസന്റ് മുഹമ്മദ് കുഞ്ഞി, സിബി കൊടിക്കുന്നേല്‍, കെ. വിജയന്‍, തോമസ് ചേനത്തുപറമ്പില്‍, സുഭാഷ് നാരായണന്‍, എം. ജയറാം, റെജി മാത്യു, പ്രഭാകരന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കെ.പി.എ മെമ്പര്‍മാരുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. ഭാരവാഹികള്‍: എന്‍. കേളു നമ്പ്യാര്‍ (പ്രസിഡന്റ്), അനൂപ് കളനാട് (സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."