HOME
DETAILS
MAL
തെരഞ്ഞെടുപ്പ്: ബംഗ്ലാദേശില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കി
backup
December 30 2018 | 05:12 AM
ധാക്ക: ബംഗ്ലാദേശില്‍ 11ാമത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിരവധി രാഷ്ട്രീയസംഘര്ഷങ്ങളിലൂടെ കടന്നുപോകുന്ന ബംഗ്ലാദേശ് സുരക്ഷയുടെ ഭാഗമായി മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കിയിരിക്കുകയാണ്.
പ്രാദേശിക സമയം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടിങ് സമയം. നാലാമൂഴത്തിനിറങ്ങുന്ന പ്രധാനമന്ത്രി ശെയ്ഖ് ഹസീനയ്ക്കാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. ജയിച്ചാല്‍ തുടര്‍ച്ചയായി മൂന്നുതവണ ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയാകുന്ന നേതാവാകും ശെയ്ഖ് ഹസീന.
പരസ്യപ്രചരണം അവസാനിച്ചതിനുശേഷവും സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറു ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. 350 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."