ഡി.വൈ.എഫ്.ഐ നേതാവിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും
പയ്യന്നൂര്‍: ബി.എം.എസ് നേതാവ് അന്നൂരിലെ സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.
ചൊവ്വാഴ്ച കോടതിയില്‍ കീഴടങ്ങിയ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗവും വെള്ളൂര്‍ വെസ്റ്റ് സെക്രട്ടറിയുമായ അന്നൂരിലെ ടി.സി.വി നന്ദകുമാറിനെ പത്തു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കേസന്വേഷണ ചുമതലയുള്ള ശ്രീകണ്ഠപുരം സി.ഐ വി.വി ലത്തീഷ് പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി.
രാമചന്ദ്രന് വധക്കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം പൂര്ത്തീകരിക്കാനാവൂയെന്നാണ് പൊലിസ് നിഗമനം. കേസില്‍ ഒന്നാംപ്രതിയായ നന്ദകുമാറിന്റെ നേതൃത്വത്തിലാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അഭിഭാഷകനോടൊപ്പം കോടതിയില്‍ ഹാജരായ പ്രതിയെ ഈ മാസം 23 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
രാമചന്ദ്രന് വധക്കേസില്‍ ഇതോടെ ആറുപേര്‍ റിമാന്‍ഡിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."