മോദി ഇന്ത്യയെ ഓക്‌സിജന്‍ ഇല്ലാത്ത രാജ്യമാക്കുന്നു: ചെന്നിത്തല
ബദിയടുക്ക മധൂര്‍: കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം സ്വപ്നം കണ്ട മോദി സര്‍ക്കാര്‍ ഇന്ത്യയെ ഓക്‌സിജന്‍ ഇല്ലാത്ത രാജ്യമാക്കി മാറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവറമെട്ടുവില്‍ നടന്ന കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ കയറിയ നരേന്ദ്രമോദി മുന്ന് വര്‍ഷമായി മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുമ്പോള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ശരിയാക്കികൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി രാമ പാട്ടാളി അധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് ഹക്കീംകുന്നില്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹക സമിതിഅംഗം പി.എ അഷറഫലി, ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, മഞ്ചുനാഥ ആള്‍വ, ഹര്‍ഷാദ് വോര്‍ക്കാടി, കുഞ്ചാര്‍ മുഹമ്മദ് ഹാജി, ഖാദര്‍ മാന്യ, പി.ജി ചന്ദ്രഹാസറൈ, എം. അബ്ബാസ് സംസാരിച്ചു.
മധൂര്‍ പഞ്ചായത്ത്തല കുടുംബ സംഗമം ഉളിയത്തടുക്കയില്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അബ്ദു സമദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."