HOME
DETAILS
MAL
കേരള പുനര്‍നിര്‍മാണത്തിന് വേഗം പോരെന്ന് ഗവര്‍ണര്‍; ദുരിതാശ്വാസ നിധിയില്‍ 3000 കോടി രൂപയില്‍ ചെലവഴിച്ചത് 1200 കോടി മാത്രം
backup
December 30 2018 | 06:12 AM
തിരുവനന്തപുരം: പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേഗംപോരെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പുനര്‍നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തിലാക്കാന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 3000 കോടി രൂപയാണ്. എന്നാല്‍, ഇതില്‍ 1200 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. അതിനാല്‍, പുനര്‍നിര്‍മാണം വേഗത്തിലാക്കണം. ഇതില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ രണ്ടുവര്‍ഷത്തേക്കെങ്കിലും ചെലവ് ചുരുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള പുനര്‍നിര്‍മാണത്തെ കുറിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."