പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരങ്ങളടക്കം നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലോക സിനിമാ ഭൂപടത്തില്‍ ഇടം നേടിയ വിഖ്യാത ഇന്ത്യന്‍ സംവിധായകനായ സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനാണ്.
1923 മെയ് 14ന് കിഴക്കന്‍ ബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ്) ഫരീദ്പുരിലാണ് ജനിച്ചത്. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസന്റേറ്റീവായും ജോലി ചെയ്തിരുന്നു മൃണാള്‍സെന്‍. കൂടാതെ കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായും ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.
തന്റെ സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘു ചിത്രങ്ങള്‍, അഞ്ചു ഡോക്യുമെന്ററികള്‍, തുടുങ്ങിയവ സംവിധാനം ചെയ്തു. 1981ല്‍ രാജ്യം പത്മഭൂഷനും 2005ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നല്‍കിയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."