'മൊഞ്ചുള്ള മലപ്പുറം' മലപ്പുറത്തെ മാലിന്യമുക്തമാക്കാന്‍ നഗരസഭയുടെ
മലപ്പുറം: നഗരസഭയെ മാലിന്യമുക്തമാക്കാന്‍ 'മൊഞ്ചുള്ള മലപ്പുറം' പദ്ധതിക്ക് മലപ്പുറത്ത് തുടക്കം. നഗരസഭയിലെ വീടുകളിലും കടകളിലുമുള്ള മാലിന്യങ്ങള്‍ നേരിട്ടെത്തി ശേഖരിക്കുന്ന ശുചിത്വ പരിപാടിക്ക് നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. വീടുകളിലെത്തി ഉപയോഗശൂന്യമായ വസ്തുക്കള്‍ രാജീവ് യൂത്ത് ഫൗണ്ടേഷന് നേതൃത്വത്തില്‍ ശേഖരിക്കും. വീടുകളില്‍ നടപ്പാക്കിയതിനു ശേഷം കടകളേയും ആശുപത്രികളിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
മലപ്പുറം നഗരത്തോടുചേര്‍ന്ന പതിനഞ്ചോളം വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഈ വാര്‍ഡുകളില്‍ ഈ മാസം മുതല്‍ വാര്‍ഡുകളില്‍ ബോധവല്‍ക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടക്കും. മാലിന്യ ശേഖരണത്തിനു ഉപഭോക്താവില്‍ നിന്നും 800 രൂപ വരെ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നഗരസഭയില്‍ ഇതു നൂറു രൂപയായി നിശ്ചയിക്കാന്‍ കൗണ്‍സില്‍ ഐക്യകണ്ഠ്യേന തീരുമാനിച്ചു. തുണി, പാഴ വസ്തുക്കള്‍, ഇ-വേഴ്സ്റ്റ് എന്നീ അജൈവ വസ്തുക്കളാണ് ശേഖരിക്കുന്നത്.പദ്ധതി നടത്തിപ്പിനായി സബ്കമ്മിറ്റിക്ക് രൂപം നല്‍കും. കൗണ്‍സില്‍ യോഗത്തില്‍ രാജീവ് യൂത്ത് ഫൗണ്ടേഷന് പ്രസിഡന്റ് റഷീദ് പറമ്പന്‍, ശുചിത്വ മിഷന് പ്രോഗ്രാം കോഡിനേറ്റര്‍ ജ്യോതിഷ് മണാശ്ശേരി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.എച്ച് ജമീല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."