മോഷണക്കേസിലെ രണ്ടു പ്രതികള്‍കൂടി പിടിയില്‍
മഞ്ചേരി: അന്തര്‍ ജില്ലാ മോഷണക്കേസിലെ രണ്ടു പ്രതികള്‍കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. പാലക്കാട് നെന്മാറ സ്വദേശി പൂളക്കാപറമ്പ് വീട്ടില്‍ ജലീല്‍ എന്ന ഷട്ടര്‍ ജലീല്‍(28), വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി ചിറ്റയില്‍ കബീര്‍ (29) എന്നിവരാണ് മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത്.
നാലു ദിവസം മുന്‍പു സംഘത്തിലെ അഞ്ചുപേരെ പിടികൂടിയിരുന്നു. ഇവരില്‍നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. കൂട്ടുപ്രതികള്‍ പിടിയിലായതോടെ ഒളിവില്‍പോയ ഇവരെ കുറ്റിപ്പുറത്തുവച്ചാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്നു മഞ്ചേരി കാരക്കുന്നിലെ മൊബൈല്‍ കടയില്‍ നടന്ന മോഷണം, പെരിന്തല്‍മണ്ണയിലെ ബൈക്ക് മോഷണം, മേലാറ്റൂര്‍, പുലാമന്തോള്‍, പാലക്കാട്, മണ്ണാര്‍ക്കാട്, മംഗലം ഡാം, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന മലഞ്ചരക്ക്, റബര്‍ ഷീറ്റ് മോഷണങ്ങള്‍ എന്നിവയ്ക്കും തുമ്പായി.
പ്രതി കബീറിന്റെ പേരില്‍ മേലാറ്റൂര്‍ പൊലിസ് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിനും ആലത്തൂര്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണത്തിനും കാടാമ്പുഴ സ്റ്റേഷനില്‍ ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ചതിനും കേസുകളുണ്ട്.
ആറു മാസം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ജലീലിന്റെ പേരില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 20 കേസുകളുണ്ട്. ആലത്തൂരിലെ ബൈക്ക് മോഷണത്തിനു പിടിക്കപ്പെട്ടു ശിക്ഷ ലഭിച്ച് 15 ദിവസം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ഇരുവരെയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശ പ്രകാരം മഞ്ചേരി സി.ഐ ഷൈജു, എസ്.ഐ റിയാസ് ചാക്കീരി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക അന്വോഷണസംഘാംഗങ്ങളായ അസീസ്, ശശി കുണ്ടറക്കാട്, സത്യനാഥന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്കു പുറമേ എസ്.ഐ അബ്ദുര്‍റഹ്മാന്‍, ഫഖ്‌റുദ്ദീന്‍ നാസര്‍, സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."