മുസ്ലിംകള്ക്ക് ഇവിടെ ജീവിക്കണ്ടേ? വര്‍ക്കല സി.എച്ച്.എം.എം കോളജിന് ഭീകരബന്ധമുണ്ടെന്ന് വാര്‍ത്ത നല്കിയ ജനം ടി.വിക്കെതിരേ നടന് സലിം കുമാര്‍
തിരുവനന്തപുരം: ഈ രാജ്യത്ത് മുസ്ലിംകള്ക്ക് ജീവിക്കണ്ടേ? അവര്‍ക്ക് ആഘോഷം നടത്തിക്കൂടെ? ചോദ്യം ഉന്നയിക്കുന്നത് ചലച്ചിത്രതാരം സലിം കുമാര്‍. വര്ക്കലസി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളജിന് ഐ.എസ് ഭീകരരുമായി ബന്ധമുണ്ടെന്ന ജനം ടി.വി വാര്‍ത്തയ്ക്കെതിരേ സംസാരിക്കുകയായിരുന്നു താരം. അവരുടെ വാര്‍ഷികത്തിന്റെ അന്ന് താനും അതില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളാണ് ജനം ടി.വി ഭീകരവാദികളുടെ വീഡിയോ ദൃശ്യങ്ങള്‍ എന്നു പറഞ്ഞത് സംപ്രേക്ഷണം ചെയ്തത്. ജനം ടി.വി എന്തിനിത് ചെയ്തു, മുസ്ലിംകള്ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും സലിം കുമാര്‍ ചോദിച്ചു.
സി.എച്ച്.എം.എം കോളജിലെ വിദ്യാര്‍ഥികളെല്ലാം നിരപരാധികളാണ്. അവര്‍ വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയ പരിപാടിയില്‍ കറുത്ത ഷര്ട്ടിടമെന്നും പറഞ്ഞിരുന്നു. അതിന്‍പ്രകാരം കറുത്ത ജുബ്ബയുമിട്ടാണ് ഞാന്‍ പോയത്. ആ ദിവസം എല്ലാവും കറുത്ത വസ്ത്രമാണ് ധരിക്കുന്നതെന്ന് അവര്‍ മുന്‍പേ പറഞ്ഞിരുന്നു. അവര്‍ വേറെ തെറ്റായ മുദ്രാവാക്യം വിളിക്കുകയോ മറ്റോ ചെയ്തിട്ടില്ല. ആരായാലും ഇത്തരം വാര്‍ത്ത കൊടുക്കുന്നത് ശരിയല്ല. ജനം ടി.വി എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നത്? കോളജിന്റേത് മുസ്ലിം മാനേജ്മെന്റ് ആയതുകൊണ്ടാണോ? മുസ്ലിംകള്ക്ക് ഇവിടെ ജീവിക്കണ്ടേ? അവര്‍ക്കും ഇവിടെ ആഘോഷം നടത്തണ്ടേ? സലിം കുമാര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."