കാലാവസ്ഥാമാറ്റം: ദേശീയ സെമിനാര്‍ 17ന്
തിരൂര്‍: ആഗോള രാഷ്ട്രീയപ്രശ്നമായി മാറിക്കഴിഞ്ഞ കാലാവസ്ഥാമാറ്റം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് അക്കാദമിക് സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യവുമായി മലയാള സര്‍വകലാശാല മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'കാലാവസ്ഥാ മാറ്റത്തിന്റെയും സുസ്ഥിരതയുടെയും അര്ഥത്ഥശാസ്ത്രം' എന്ന വിഷയത്തിലുള്ള സെമിനാര്‍ 17ന് ഉച്ചയ്ക്ക് 2.30ന് ഡോ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷനാകും.
18 ന് 'പാരിസ്ഥിതിക മൂല്യനിര്‍ണയത്തെക്കുറിച്ച് കേരളശാസ്ത്ര പരിസ്ഥിതി കൗണ്‍സില്‍ മുന്‍ ചെയര്മാന് ഡോ. സി.ടി.എസ്. നായര്‍, 'കാലാവസ്ഥമാറ്റവും ദുരന്തനിവാരണവും' എ വിഷയത്തില്‍ കേരള ദുരന്ത നിവാരണസമിതി ഡയറക്ടര്‍ ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സമാപനദിവസമായ 19 ന് വിവിധ സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."