വൃക്ക രോഗികളുടെ ചികിത്സ വിഭവസമാഹരണം സജീവമാക്കും
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്ക രോഗികളെ സഹായിക്കുന്നതിനായുള്ള സംരംഭം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചു. ബലിപെരുന്നാള്‍-ഓണാവധി സമയത്ത് ജനകീയ വിഭവസമാഹരണ യജ്ഞം നടത്തും.
സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.അബ്ദുല്‍ മജീദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രൂപീകരിക്കുന്നതിനു യോഗം പിന്തുണ അറിയിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സക്കീന പുല്‍പ്പാടന്‍, ഉമ്മര്‍ അറക്കല്‍, ഡോ. അബൂബക്കര്‍ തയ്യില്‍, അബു തറയില്‍, പി.പി അബൂബക്കര്‍, എ.കെ അബ്ദുല്‍ കരീം, പി. ഫൈസല്‍, ഫാത്തിമ സുഹ്‌റ, പി.എം ഷാഹുല്‍ ഹമീദ്, സറീന ഹസീബ്, എം. മോഹന്‍ ദാസ്, അഷ്‌റഫ് താണ, ആതവനാട് മുഹമ്മദ് കുട്ടി, എം. ഉമ്മര്‍, കെ. അഷ്‌റഫ്, കെ. നൗഷാദ്, സി.എച്ച് സമദ്, വി. മമ്മുണ്ണി, അബ്ദുല്‍ ഗഫൂര്‍ അലി, പരി ഉസ്മാന്‍, പുഷ്പാംഗദന്‍, പി.കെ.എസ് മുജീബ് ഹസ്സന്‍, ആരിഫ് ചൂണ്ടയില്‍, എസ്. ദിനേശ്, കെ.എം ഗിരിജ, അക്രം ചൂണ്ടയില്‍, എം.ജി പ്രവീണ്‍, സി. ഉമ്മര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."