കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയില്ല, വിവാദം അവസാനിപ്പിക്കണമെന്ന് ഹൈദരലി തങ്ങള്‍
കോഴിക്കോട്: മുത്വലാഖ് ബില്‍ ലോക്സഭ പരിഗണിക്കവെ സഭയില്‍ നിന്ന് വിട്ടുനിന്ന മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരേ നടപടിയില്ല. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം പാര്‍ട്ടി പരിഗണിച്ചതില്‍ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതായും കുഞ്ഞാലിക്കുട്ടിയുമായി ഫോണിലും ബന്ധപ്പെട്ടതായും മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ചെയര്മാന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ തുടര്‍നടപടി ആവശ്യമില്ലെന്നും എല്ലാ വിവാദങ്ങളും പാര്‍ട്ടിയുടെ ഉത്തമതാല്പര്യം അനുസരിച്ച് അവസാനിപ്പിക്കണമെന്നും ഹൈദരലി തങ്ങള്‍ അഭ്യര്‍ഥിച്ചു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ജനപ്രതിനിധികളും ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."