HOME
DETAILS
MAL
അസീസിയ അഴിമതി: നവാസ് ശരീഫ് അപ്പീല്‍ നല്‍കും
backup
December 30 2018 | 19:12 PM
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം കോടതി ശിക്ഷവിധിച്ച അഴിമതിക്കേസില്‍ പാകിസ്താന് മുന്‍ പ്രസിഡന്റ് നവാസ് ശരീഫ് അപ്പീല്‍ നല്‍കും. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസിലാണ് ശരീഫ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. കേസ് പരിഗണിച്ച ഇസ്ലാമാബാദ് ഹൈക്കോടതി 68കാരന് ഏഴുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
2017 സെപ്റ്റംബറില്‍ നവാസ് ശരീഫിനും കുടുംബത്തിനുമെതിരേ ചുമത്തിയ മൂന്ന് അഴിമതിക്കേസുകളില്‍ ഒന്നിലാണ് കഴിഞ്ഞയാഴ്ച കോടതി ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."